പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ എന്ന് നാം വളരെ വിരളമായാണെങ്കിലും കേട്ടിട്ടുണ്ടാവും; ഇത് വളരെയധികം അപകടകാരിയാണ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

New Update

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ എന്ന് നാം വളരെ വിരളമായാണെങ്കിലും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇത് വളരെയധികം അപകടകാരിയാണ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും രോഗാവസ്ഥ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതാണ് അപകടത്തിലേക്ക് എത്തിക്കുന്നത്. ആമാശയത്തിന് താഴെയുള്ള അവയവമാണ് പാന്‍ക്രിയാസ്. രോഗബാധിതമായ മാരകമായ കോശങ്ങള്‍ ശരീരത്തിലുടനീളം വ്യാപിക്കുന്നതാണ് ഈ അവസ്ഥ വഷളാക്കുന്നത്. ഈ മാരകമായ കോശങ്ങള്‍ മാരകവും ശരീരത്തിലുടനീളം വ്യാപിക്കുന്നതുമാണ്.

Advertisment

publive-image

രോഗാവസ്ഥകള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. എന്നാല്‍ ചില പൊതുവായ ലക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിലായി ഉണ്ട്. രോഗികള്‍ അനുഭവിക്കുന്ന സാധാരണ ലക്ഷണങ്ങളില്‍ ചിലത് അടിവയറ്റില്‍ നിന്ന് ഉത്ഭവിക്കുന്ന വേദനയും അത് പുറം ഭാഗത്തുണ്ടാക്കുന്ന അസ്വസ്ഥതയും ആണ്. ഇത് കൂടാതെ വിശപ്പില്ലായ്മ അല്ലെങ്കില്‍ ഭാരം കുറയല്‍, മഞ്ഞപ്പിത്തം, ചര്‍മ്മത്തിന്റെ മഞ്ഞനിറം, മൂത്രം ഇരുണ്ട നിറത്തിലാവുന്നത്, രക്തം കട്ടപിടിക്കല്‍, ക്ഷീണം, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച ഒരു വ്യക്തിക്ക് എപ്പോഴാണ് ചൊറിച്ചില്‍ ഉണ്ടാവുന്നത് എന്നത് ഒരു ചോദ്യമാണ്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ പിത്തരസത്തില്‍ ഉണ്ടാവുന്ന ബിലിറുബിന്‍ ആണ് മഞ്ഞപ്പിത്തത്തിലേക്ക് നയിക്കുന്നത്. ഇത് ചര്മ്മത്തില്‍ മഞ്ഞ നിറത്തിലേക്കും കണ്ണിനും മഞ്ഞ നിറം ഉണ്ടാക്കുന്നു. പിത്തരസം കരളിലേക്ക് കടത്തി വിടുന്നതില്‍ കരളിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ബിലിറുബിന്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നു. ഇവരില്‍ കടുത്ത ചൊറിച്ചില്‍ ഇത് മൂലം ഉണ്ടാവുന്നു. പലര്‍ക്കും ഉറക്കം വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ഇത്തരം ചൊറിച്ചില്‍ എത്താം. എന്നാല്‍ ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജി ഒരിക്കലും എല്ലാ രോഗികളിലും ഉണ്ടായിരിക്കണം എന്നില്ല. മഞ്ഞപ്പിത്തവും ചൊറിച്ചിലും അല്ലാതെ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ശരീരത്തില്‍ കാണിക്കുന്നു.

പാന്‍ക്രിയാറ്റിക് ക്യാന്‍സറിലേക്ക് നയിക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലതിനെക്കുറിച്ച് നമുക്ക് ഒന്ന് ഓടിച്ച് നോക്കാം. പുകവലിയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും ശ്രദ്ധിക്കണം. ഇത് കൂടാതെ പൊണ്ണത്തടി അല്ലെങ്കില്‍ അരയ്ക്ക് ചുറ്റും അധിക കൊഴുപ്പ് അടിയുന്നതും ശ്രദ്ധിക്കണം. കൂടാതെ പ്രമേഹം, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം, ഇത് അമിതവണ്ണവുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ ഫലമായും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കാം. എന്നാല്‍ ചിലരില്‍ പാരമ്പര്യമായി വരുന്ന ക്രോണിക് പാന്‍ക്രിയാറ്റിസ് മൂലമുണ്ടാകുന്ന ജീന്‍ മാറ്റങ്ങളും (മ്യൂട്ടേഷനുകള്‍) രോഗത്തിന് കാരണമാകുന്നു.

മഞ്ഞപ്പിത്തവും ചര്‍മ്മത്തിലെ ചൊറിച്ചിലും അല്ലാതെ നിങ്ങള്‍ക്ക് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ചില ലക്ഷണങ്ങള്‍ കൂടി ശരീരം കാണിക്കുന്നു. അതില്‍ വരുന്നതാണ് ദഹനക്കേട്. നിങ്ങളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും കൃത്യമായി ദഹനം നടക്കാതെ വരികയും ചെയ്യുമ്പോള്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കണം ഇത് കൂടാതെ ദഹന പ്രശ്‌നത്തോടൊപ്പം തന്നെ നിങ്ങള്‍ക്ക് വയറുവേദന, പുറം വേദന എന്നിവ കൂടി ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

വയറു വേദന എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് ഏത് അവസ്ഥയിലുള്ള വേദനയാണ് എന്നത് ആദ്യം അറിഞ്ഞിരിക്കണം. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉള്ളവരില്‍ ഷോള്‍ഡര്‍ബ്ലേഡുകള്‍ക്ക് ഇടയിലാണ് ഇവരില്‍ വേദന കഠിനമാവുന്നത്. ഇത് കൂടാതെ ഇവരില്‍ വേദന കൂടുന്നത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു.

ശരീരഭാരം കുറയുന്നതും നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നമ്മള്‍ ഡയറ്റോ വ്യായാമമോ ഒന്നും എടുക്കാതെ തന്നെ നമ്മുടെ തടി കുറയുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ശരീരത്തില്‍ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അമിതമായി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

Advertisment