സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും. തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വിപണിയിൽ ലഭ്യമായ പല ഉൽപ്പന്നങ്ങളും മുഖത്തെ തിളക്കം വർദ്ധിപ്പിക്കുമെങ്കിലും, പലപ്പോഴും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്.
എന്നാൽ, പ്രകൃതിദത്ത ചേരുവയായ ഓറഞ്ച് തൊലി ഉപയോഗിച്ചുളള ഫെയ്സ് പാക്ക് എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം. ഓറഞ്ച് തൊലി നന്നായി ഉണക്കി പൊടിച്ചെടുത്തത് രണ്ട് ടീസ്പൂൺ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ എടുത്തതിനുശേഷം അൽപം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഈ മിശ്രിതം മുഖത്ത് പുരട്ടി, തുടങ്ങിയതിനുശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. അടുത്തതാണ് ഓറഞ്ച് തൊലിയും വെളിച്ചെണ്ണയും ചേർത്തുള്ള ഫെയ്സ് പാക്ക്. ഈ ഫെയ്സ് പാക്ക് പ്രധാനമായും വരണ്ട ചർമ്മം ഉള്ളവരാണ് ഉപയോഗിക്കേണ്ടത്.
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇവ മുഖത്ത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഈ ഫെയ്സ് പാക്ക് ഉപയോഗിക്കുന്നതിലൂടെ ഉടനടി റിസൾട്ട് ലഭിക്കുന്നതാണ്.