. വരണ്ട ചർമ്മം, സെൻസിറ്റീവ് ചർമ്മം, എണ്ണമയമുള്ള ചർമ്മം അങ്ങനെ പലർക്കും പല തരത്തിലുള്ള ചർമ്മം ആയിരിക്കും ഉണ്ടാവുക. ഇതിൽ എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് മൂലം നിരവധി ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരക്കാരെ അലട്ടുന്നുണ്ടാകാം. ഈ പ്രശ്നങ്ങൾ മാറുന്നതിനായി പല സൗന്ദര്യവർധക വസ്തുക്കളും ഉപയോ​ഗിക്കുന്നവരാണ് മിക്ക ആളുകളും.
ഒന്ന്...
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഈ ഫേസ് പായ്ക്ക് ഏറ്റവും അനുയോജ്യമാണ്. ഈ ഫേസ് പായ്ക്ക് നിങ്ങളുടെ ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും സഹായിക്കും. രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, മഞ്ഞൾ എന്നിവയുമായി യോജിപ്പിക്കണം. മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കാൻ നാരങ്ങ നീര് ഉപയോഗിക്കുക. ഈ ഹെർബൽ ഫേസ് മാസ്ക് 15 മിനുട്ട് മുഖത്ത് പുരട്ടുക. ആഴ്ചയിൽ 3-5 തവണ ഈ പാക്ക് പരീക്ഷിക്കാവുന്നതാണ്.
രണ്ട്...
പ്രകൃതിദത്തമായ ചർമ്മസംരക്ഷണ ചേരുവകളിൽ ഒന്നാണ് കറ്റാർവാഴ. സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നു. ഇത് തൽക്ഷണം സൺ ടാൻ, സൂര്യപ്രകാശം മൂലമുണ്ടാകുന്ന ഇരുണ്ട പാടുകൾ എന്നിവ നീക്കം ചെയ്യുന്നു. കറ്റാർവാഴ ജെല്ലും അര സ്പൂൺ മഞ്ഞളു യോജിപ്പിക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.