New Update
പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണം നൽകും. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ് . രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ്.
Advertisment
നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്താനും കഴിവുണ്ട്. ഓർക്കുക, ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണം നല്കും.ഉള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുത്താൽ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താം.