ജലദോഷം, ചുമ, പനി എന്നിവ തണുപ്പ് കാലത്ത് കൂടുതലായി പിടിപെടാം. അതിനാൽ, നമ്മെ ഊഷ്മളമായും സുഖമായും നിലനിർത്താൻ എല്ലാ നടപടികളും നാം സ്വീകരിക്കണം. ഈ സാഹചര്യത്തിൽ ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. കാലാനുസൃതവും ആരോഗ്യകരവുമാക്കാൻ നമ്മുടെ ഭക്ഷണക്രമം മാറ്റേണ്ട സമയമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് എന്നിവയാണ് വീക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ വീക്കം തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.
ഒന്ന്...
ഹാർവാർഡ് നടത്തിയ ഒരു പഠനമനുസരിച്ച് പഞ്ചസാര അധികമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത വീക്കം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ രണ്ട് ഘടകങ്ങളും ഹൃദ്രോഗത്തിലേക്കുള്ള പാത്തോളജിക്കൽ പാതകളാണ്. നമ്മുടെ ഭക്ഷണത്തിൽ പഞ്ചസാര ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്താം.
രണ്ട്...
പീഡിയാട്രിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, ഉപ്പ് അമിതമായാൽ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുമെന്നും ഇത് ടിഷ്യു വീക്കത്തിന് കാരണമാകുമെന്നും പറയുന്നു. ഇതിനകം ഹൈപ്പർടെൻഷനോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉള്ള ആളുകൾക്ക് ഉപ്പ് അമിതമായാൽ കോശജ്വലന പ്രതികരണം വർദ്ധിക്കും. ഒരു വ്യക്തി ഒരു ദിവസം ഒരു ടീസ്പൂൺ ഉപ്പ് അധികം കഴിക്കരുത്.
മൂന്ന്...
പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ചുവന്ന മാംസം കൂടുതലായി കഴിക്കുന്നത് ഹൃദയപ്രശ്നങ്ങൾ ഉണ്ടാക്കുകയും കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും പല വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതത്തിന് റെഡ് മീറ്റ് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നു.
നാല്...
'വേൾഡ് ജേർണൽ ഓഫ് ഗ്യാസ്ട്രോഎൻറോളജി' യിലെ ഒരു റിപ്പോർട്ട് അനുസരിച്ച് മദ്യം കുടലിൽ വീക്കം ഉണ്ടാക്കുകയും ആ വീക്കം നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, പല ആരോഗ്യപ്രശ്നങ്ങളും തടയുന്നതിന് അമിതമായ മദ്യപാനം ഒഴിവാക്കാൻ എപ്പോഴും നിർദ്ദേശിക്കപ്പെടുന്നു.
അഞ്ച്...
കുക്കികൾ, ചോക്ലേറ്റ്, പിസ്സ തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയം ഉൾപ്പെടെ നിരവധി അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കൂടുതൽ ബാധിക്കുന്നു. ഇത് വീക്കം വർദ്ധിപ്പിക്കുന്നു.