തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.
ഒന്ന്...
ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്...
ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളവും വീര്യം കുറഞ്ഞ ഷാംപുവും ഉപയോഗിച്ച് കഴുകി കളയാം.
മൂന്ന്...
തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ വർധിപ്പിക്കാനും കറിവേപ്പില സഹായിക്കും. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം അതിൽ ഒരു പിടി കറിവേപ്പില കൂടി ചേർക്കാം. ശേഷം ചെറുതായിട്ട് ഒന്ന് ചൂടാക്കുക. തണുക്കാൻ അനുവദിച്ച ശേഷം ശുദ്ധമായ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.
നാല്...
വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ തലമുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഫലമാണ്. ഇതിനായി നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. തലമുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇത് സഹായിക്കും.