ഫേസ്പാക്ക് വളരെയധികം മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട; ഫേസ്പാക്ക് തയ്യാറാക്കാന്‍ വേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം..

New Update

ചില സൗന്ദര്യ പ്രശ്‌നങ്ങള്‍ നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നമുക്ക് പൂര്‍ണമായും ചില ചെറിയ പൊടിക്കൈകളിലൂടെ പ്രതിരോധിക്കാം. വീട്ടില്‍ നിന്നുള്ള ചെറിയ ചില പൊടിക്കൈകള്‍ കൊണ്ട് തന്നെ സൗന്ദര്യത്തിന് വേണ്ടി നമുക്ക് ഒരു അഞ്ച് മിനിറ്റ് മാറ്റി വെക്കാം. ഫേസ്പാക്ക് വളരെയധികം മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Advertisment

publive-image

ഫേസ്പാക്ക് തയ്യാറാക്കാന്‍ വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം..

ഫേസ്പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി അര ടീസ്പൂണ്‍ തേന്‍, റോസ് വാട്ടര്‍, പാല്‍ എന്നിവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ തേച്ച് 20 മിനിറ്റിന് ശേഷം മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കണ്ണുകള്‍ വീര്‍ത്തിരിക്കുന്നോ, അതുപോലെ തന്നെ കണ്ണിന് താഴേ കറുപ്പുണ്ടാവുന്നോ? എങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി റോസ് വാട്ടര്‍ പഞ്ഞിയില്‍ മുക്കി ഇത് നിങ്ങള്‍ക്ക് കണ്ണിന് താഴെ വെക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലും കണ്ണിന് താഴെയും ഉള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ചുടുവെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. ഇതെല്ലാം കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

കൈകള്‍ സുന്ദരമാക്കാൻ വീട്ടിലുള്ള ഈ ചെറിയ പൊടിക്കൈകള്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി 3 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ ഒരു ടേബിള്‍സ്പൂണ്‍ ഗ്ലിസറിന്‍ ഒന്നിച്ച് മിക്‌സ് ചെയ്ത് ഇത് കൈകളില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. എന്നിട്ട് തണുത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ശേഷം കഴുകിക്കളയുക. ഇതിലൂടെ കൈകള്‍ക്ക് നല്ല തിളക്കം ലഭിക്കുന്നു.

Advertisment