ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിര്‍ത്താനും മുടി കട്ടിയോടെ വളരാനുമായി ചെയ്യേണ്ട ചില കാര്യങ്ങള്‍..

New Update

ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വേണ്ടവിധം നിങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി, നിങ്ങള്‍ക്ക് ചില മുടി സംരക്ഷണ നുറുങ്ങുകള്‍ സ്വീകരിക്കാം. ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിര്‍ത്താനും മുടി കട്ടിയോടെ വളരാനുമായി നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ..

Advertisment

publive-image

ശൈത്യകാലത്ത് നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകളും മുടിയും ആരോഗ്യമുള്ളതായി മാറും. മുടിക്ക് ഗുണം ചെയ്യുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ എന്നിവയ്ക്കൊപ്പം നല്ല അളവില്‍ കാല്‍സ്യവും അടങ്ങിയതാണ് നെല്ലിക്ക. മുടി നീളവും കട്ടിയുള്ളതുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശൈത്യകാലത്ത് നെല്ലിക്ക കഴിക്കുക.

ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം മുടിയിലും തലയോട്ടിയിലും പുരട്ടുകയും ചെയ്യാം. നെല്ലിക്ക പൊടി ഹെയര്‍ മാസ്‌കായി തലയില്‍ പുരട്ടുക. നെല്ലിക്ക എണ്ണ കൊണ്ട് തല മസാജ് ചെയ്യുക. ശൈത്യകാലത്ത് നിങ്ങളുടെ മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിലക്കടല, പിസ്ത, ചീര പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ക്യാരറ്റ്, മുട്ട, ബദാം, മധുരക്കിഴങ്ങ്, ബീന്‍സ്, കടല, മുന്തിരി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണക്രമം മാത്രം പോരാ, വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വെള്ളത്തിന്റെ അഭാവം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. മഞ്ഞുകാലത്ത് മുട്ട കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നല്‍കുക മാത്രമല്ല, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Advertisment