ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിന് പലരും മാര്‍ഗ്ഗവും സമയവും മാറ്റി വെക്കുന്നത്. പ്രായം കൂടുന്തോറും നമ്മളെ ബാധിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കും. പ്രായത്തിന്റേതായ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ കാണിക്കുകയും ചെയ്യുന്നു. പ്രായമാവുക എന്നത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനെ തടയിടുന്നതിന് ആര്‍ക്കും സാധിക്കുകയില്ല.
നെല്ലിക്ക
നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കോശങ്ങളെ പ്രായമാകുന്ന പ്രക്രിയയില്‍ നിന്ന് തടയുന്നു. പ്രായമാവുക എന്ന പ്രക്രിയയെ തടയുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ചുളിവുകളും മറ്റും പൂര്‍ണമായി പ്രതിരോധിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു. ദിവസവും ഇത് കുടിക്കുന്നത് കൊണ്ടും തെറ്റില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സ്ഥിരമായി അല്‍പം നെല്ലിക്ക ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളെ സ്മാര്‍ട്ട് ആക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാതള നാരങ്ങ
ആരോഗ്യത്തിനും സൗന്ദര്യത്തിനും നമുക്ക് ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മാതള നാരങ്ങ. ഇത് അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ശരീരത്തില്‍ നിന്നും ചര്‍മ്മത്തില്‍ നിന്നും പുറത്താക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലേക്കും നല്ലതു പോലെ രക്തപ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. സ്ഥിരമായി അല്‍പം കുടിക്കുന്നത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ വാര്‍ദ്ധക്യത്തിലുണ്ടാവുന്ന സന്ധിവാതം, അല്‍ഷിമേഴ്‌സ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും രോഗസാധ്യതയെ ചെറുക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു.
കറുത്ത മുന്തിരി
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ കറുത്ത മുന്തിരി സഹായിക്കുന്നു. ഇത് കൂടാതെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മികച്ച ഗുണങ്ങള്‍ കറുത്ത മുന്തിരി നല്‍കുന്നുണ്ട്. ദിനവും കറുത്ത മുന്തിരി ജ്യൂസ് ആക്കാതെ കുടിക്കുന്നത് തന്നെ ആരോഗ്യത്തിന്റെ കലവറയായാണ് കണക്കാക്കുന്നത്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് സ്ഥിരമായി മുന്തിരി ഉപയോഗിക്കാം.
ചര്‍മ്മത്തിന് തിളക്കം
പ്രായമാവുമ്പോള്‍ നമ്മുടെ ചര്‍മ്മം പലപ്പോഴും അതിന്റെ തിളക്കത്തെ കുറക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനും ചര്‍മ്മം എപ്പോഴും തിളക്കത്തോടെ ഇരിക്കുന്നതിനും വേണ്ടി ഈ ജ്യൂസ് സഹായിക്കുന്നു. സ്ഥിരമായി ഈ ജ്യൂസ് ശീലമാക്കുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യത്തിലേക്ക് അടുക്കുമ്പോള്‍ ചര്‍മ്മം നല്ല കട്ടിയുള്ളതായി പലപ്പോഴും മാറും. ഇതിനെ പ്രതിരോധിക്കുന്നതിനും ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും നമുക്ക് ഈ ജ്യൂസ് ശീലമാക്കാവുന്നതാണ്.
കവിളുകള്‍ ചുവന്ന് തുടുക്കും
പലപ്പോഴും പ്രായമാവുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ വരുന്നതാണ് കവിളുകള്‍ ഒട്ടുന്നതും കണ്ണുകള്‍ കുഴിയിലേക്ക് പോവുന്നതും. എന്നാല്‍ ഇത് രണ്ടും പ്രതിരോധിക്കുന്നതോടൊപ്പം കന്നെ കവിളുകള്‍ ചുവന്ന് തുടുത്തതാക്കുന്നതിനും നമുക്ക് ഈ ജ്യൂസ് ശീലമാക്കാം. ഇതിലൂടെ കവിളുകളുടെ സൗന്ദര്യം നമുക്ക് കാത്തുസൂക്ഷിക്കാവുന്നതാണ്. കവിളുകള്‍ പ്രായാധിക്യത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ജ്യൂസ്. ഇതെല്ലാം സ്ഥിരമായി കുടിക്കുന്നത് നിങ്ങള്‍ക്ക് പ്രായത്തില്‍ നിന്ന് മുക്തി നേടുന്നതിനും അതുണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.