കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. നാം സാധാരണ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ കൂടാതെ കരളിന്‍റെ ആരോഗ്യത്തിന് ചില പ്രത്യേക പഴങ്ങള്‍ ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണം ചെയ്യും. ഏതൊക്കെ പഴങ്ങളാണ് കരളിന്‍റെ ആരോഗ്യം ലക്ഷ്യമിട്ട് ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം..
ബെറി പഴങ്ങള്‍..
ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ് പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിയ്ക്കുന്നു. ബെറി കഴിക്കുന്നത് രോഗപ്രതിരോധത്തിനും നല്ലതാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാനും ബെറി പഴങ്ങള്‍ സഹായകമാണ്
ആപ്പിള്‍..
ആപ്പിളിൽ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ പെക്റ്റിൻ (Pectin) എന്ന മൂലകം അടങ്ങിയിരിയ്ക്കുന്നു. ഇത് കരളിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ദഹനവ്യവസ്ഥയ്ക്കും ഏറെ സഹായകരമാണ്.
മുന്തിരി..
മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാനും അണുബാധയെ ചെറുക്കാനും ഏറെ സഹായകമാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ കരളിനെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിയ്ക്കുന്നു.
നാരങ്ങ..
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. കരളിനെ Detoxify ചെയ്യുന്നതിനും സഹായിയ്ക്കും.
വാഴപ്പഴം..
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്, അതിനാൽ, ആരോഗ്യ വിദഗ്ധര്‍ ഇത് കഴിക്കാൻ നിര്‍ദ്ദേശിക്കുന്നു.