മുടി തഴച്ച് വളരാൻ ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം മാത്രം മതി, ചെയ്യേണ്ടത് ഇത്രമാത്രം

New Update

publive-image

മുടി കൊഴിച്ചില്‍ ഇന്ന് എല്ലാവരിലും കൂടി കൊണ്ടിരിക്കുകയാണ്. നല്ല ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അത് സാധിച്ചില്ലെങ്കിലും അത്യാവശ്യം നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹത്തിൽ പല മരുന്നുകളും പരീക്ഷിക്കുന്നവരുണ്ട്.

Advertisment

മുടി കൊഴിച്ചില്‍ മാറ്റി മുടി ഉള്ളോടെ വളരാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി ഉപയോഗിച്ചാൽ മുടി തഴച്ച് വളരുമെന്നാണ് പഴമക്കാർ പറയുന്നത്. കഞ്ഞിവെള്ളത്തില്‍ തലമുടി കഴുകുന്നത് തലയ്ക്കും മുടിക്കും ഒരുപോലെ നല്ലതാണ്.

ഇത് മുടി കൊഴിച്ചില്‍ മാറ്റുന്നതിന് മാത്രമല്ല, മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും മാറ്റിയെടുത്ത് നല്ല കരുത്തോടെ വളരുന്നതിന് സഹായിക്കുന്നുണ്ട്. തലയ്ക്ക് തണുപ്പ് കിട്ടുന്നത് തലവേദന, മടുപ്പ് തുടങ്ങിയവയും ഇല്ലാതാക്കും. കഞ്ഞിവെള്ളത്തില്‍ മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഐനോസിറ്റോള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ കഞ്ഞിവെള്ളം മുടിയ്ക്ക് നല്ലതാണ്.

കഞ്ഞിവെള്ളം ഒരു ഗ്ലാസ് എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉലുവ തലേദിവസം കുതിരാന്‍ ഇടണം. അതിനുശേഷം പിറ്റേന്ന്, ഇവ എടുത്ത് നന്നായി അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കണം. നന്നായി മസാജ് ചെയ്ത് കൊടുത്തതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

മറ്റൊന്ന് കഞ്ഞിവെള്ളവും തൈരും ചേർന്ന ഒരു കൂട്ട് ആണ്. അര ഗ്ലാസ്സ് കഞ്ഞിവെള്ളവും അതിലേയ്ക്ക് തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇതിലേയ്ക്ക് ആവശ്യമെങ്കില്‍ മുട്ടയും ചേര്‍ക്കാവുന്നതാണ്.

ഇവ ന്നനായി മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കണം. ഇത് ചെയ്യുന്നതിന് മുന്‍പ് തലയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഈ ഹെയര്‍മാസ്‌ക്ക് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി, മുടി നന്നായി കെട്ടി വയ്ക്കാം. അര മണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകി കളയാം.

Advertisment