കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം പതിവായി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ചില നിറങ്ങൾ സുരക്ഷിതമെങ്കിലും കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും പോലും കാരണമാകും എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഏതൊക്കെ നിറങ്ങളാണ് ദോഷകരം എന്നും ഭക്ഷണത്തിൽ കൃത്രിമനിറങ്ങളുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നും നോക്കാം.
പുറത്തുനിന്നു കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൃത്രിമനിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. കൂടുതൽ ആകർഷകമായി തോന്നിക്കാനും കൂടുതൽ രുചികരമാക്കാനുമാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറങ്ങൾ പലപ്പോഴും ശരീരത്തിൽ അലർജി ഉണ്ടാക്കും. ഇത് ചിലപ്പോൾ ഗുരുതരമായേക്കാം.
നിറങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കൾ എല്ലാം സുരക്ഷിതമാണ് എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉറപ്പു വരുത്തുന്നുണ്ട്. എങ്കിലും കൃത്രിമ നിറങ്ങൾ, കുട്ടികളിൽ എഡിഎച്ച്ഡി ഉൾപ്പെയുള്ള ൈഹപ്പർ ആക്ടിവിറ്റിക്കു കാരണമാകുന്നു.
അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിന്റെ ഉപയോഗം കാരണമാകും. നമ്മൾ പതിവായി കഴിക്കുന്ന പല ഭക്ഷണ പദാർഥങ്ങളും കൃത്രിമ നിറങ്ങൾ അടങ്ങിയവയാണ്. ഭക്ഷണനിറങ്ങളിൽ അലർജി ഉണ്ടാക്കുന്നവ ഇവയാണ്.