രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുന്നതിന്റെ ഫലമായി മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിപി കുറയുന്നത് പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. തലകറക്കം, ഛര്‍ദ്ദി, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ആണ് പ്രധാനമായും രക്തസമ്മര്‍ദ്ദം കുറയുന്നതില്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം..
തുളസിവെള്ളം
തുളസി വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആയുര്‍വ്വേദ ഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് തുളസി വെള്ളം സഹായിക്കുന്നു.രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ ഉടന്‍ തന്നെ അല്‍പം തുളസി വെള്ളമോ അല്ലെങ്കില്‍ തുളസിയിട്ട ചായയോ കുടിക്കാവുന്നതാണ്.
ഉപ്പ്
കുറഞ്ഞ രക്തസമ്മര്‍ദ്ദം നിങ്ങളില്‍ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഉപ്പ് കൊണ്ട് നമുക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി അര ടീസ്പൂണ്‍ ഉപ്പ് എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി കുടിക്കുക. ഇത് കൂടാതെ നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നതും എന്തുകൊണ്ടും നിങ്ങളില്‍ കുറഞ്ഞ ബിപിയെ പ്രതിരോധിക്കുന്നു.
ഇരട്ടിമധുരം
ഇരട്ടിമധുരം കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ കുറക്കാന്‍ സാധിക്കുന്നു. ഇതിന്റെ വേര് രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇരട്ടിമധുരം ചായയുണ്ടാക്കി കഴിക്കുന്നതിലൂടെ നിങ്ങളുടെ കുറഞ്ഞ ബിപിയെ ഇല്ലാതാക്കുന്നു. ശരീരത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവും ഇരട്ടി മധുരത്തിലുണ്ട്.
ജ്യൂസുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജ്യൂസുകള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ കൊണ്ടുണ്ടാക്കുന്ന ജ്യൂസുകളും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച പങ്ക് വഹിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസും കാരറ്റ് ജ്യൂസും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഉപ്പിട്ട കഞ്ഞിവെള്ളം
ഉപ്പിട്ട കഞ്ഞിവെള്ളവും ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കുറഞ്ഞ ബിപി ഉള്ളവര്‍ക്ക് നിര്‍ബന്ധമായും കഴിക്കാവുന്നതാണ് ഉപ്പിട്ട കഞ്ഞിവെള്ളം. ഇത് ശീലമാക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ശരീരത്തിന് ഊര്‍ജ്ജവും ഇതിലൂടെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.