മുടി ഇടതൂര്‍ന്നു വളരാന്‍ റംമ്പൂട്ടാന്‍ ഇലകൾ ഇങ്ങനെ ഉപയോ​ഗിക്കൂ

New Update

publive-image

റംമ്പൂട്ടാന്‍ പഴത്തിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. ഈ പഴത്തിന്റെ ചുവന്ന തോടും മരത്തിന്റെ തൊലിയും ഇലയുമെല്ലാം ഔഷധ ഗുണമുള്ളവയാണ്. പനി, അതിസാരം തുടങ്ങി വിവിധ രോഗാണുക്കളില്‍ നിന്നു സംരക്ഷണം നല്‍കാനും റംമ്പുട്ടാനു കഴിയും.

Advertisment

ജലാംശം ഏറെ അടങ്ങിയിട്ടുള്ള ഈ പഴം ദാഹം ശമിപ്പിക്കുന്നതിനൊപ്പം ക്ഷീണമകറ്റുകയും ചെയ്യും. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും. മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം.

ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും. ശരീരത്തിന്റെ ക്ഷീണമകറ്റി ഉന്‍മേഷം പ്രദാനം ചെയ്യാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സും പ്രോട്ടീനും സഹായിക്കും.

റംമ്പുട്ടാനിലടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ് ക്യാന്‍സറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്‌നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

റംമ്പുട്ടാനിലടങ്ങിയിരിക്കുന്ന കാല്‍സ്യം ഫോസ്ഫറസുമായി ചേര്‍ന്ന് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നു. അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്പുട്ടാനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും.

Advertisment