നിര്‍ജ്ജലീകരണം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതും ഗൗരവത്തോടെ എടുക്കേണ്ടതുമായ ഒന്നാണ്. ശൈത്യകാലത്ത് നിങ്ങളുടെ ശരീരം വെള്ളത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നില്ലെങ്കിലും, ദിവസം മുഴുവന്‍ നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കഴിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നോക്കാം..
ഹെര്‍ബല്‍ ടീ..
ഹെര്‍ബല്‍ ടീ നിങ്ങളില്‍ ചെറിയ രീതിയിലുള്ള ഗുണങ്ങളല്ല, വളരെ വലിയ ഗുണങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹെര്‍ബല്‍ ടീയില്‍ ഏറ്റവും മികച്ചതാണ് കമോമൈല്‍ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രിസര്‍വേറ്റീവുകളില്ലാതെ ഉണ്ടാക്കുന്ന ജൈവ പ്രകൃതിദത്ത ചായയാണിത്.
മഞ്ഞള്‍ പാല്‍..
ഗോള്‍ഡന്‍ മില്‍ക്ക് അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ രാത്രി കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നു. അത് കൂടാതെ ഏറ്റവും തണുപ്പുള്ള അവസ്ഥയില്‍ ശരീരത്തിന് ചൂട് നല്‍കുന്നതിനും മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു.
പച്ചക്കറി ജ്യൂസ്..
പച്ച നിറത്തിലുള്ള ജ്യൂസ് അഥവാ വിവിധ പച്ചക്കറികള്‍ കലര്‍ത്തി തയ്യാറാക്കിയ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ നാരുകളും ധാരാളം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഈ ജ്യൂസ് നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി ചായ..
ഇഞ്ചി സര്‍വ്വൗഷധ ഗുണങ്ങളുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും പെട്ടെന്നാണ് ഇഞ്ചിയിലുള്ള പ്രതിവിധി. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ഭാരം, രക്തത്തിലെ പഞ്ചസാര, ക്യാന്‍സറിന് കാരണമാകുന്ന പ്രതിസന്ധികള്‍ എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് ചായയാക്കി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു.