നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും അഞ്ച്ലക്ഷത്തിലധികം ആളുകളെ കിഡ്നി സ്റ്റോൺ കാരണം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നടത്തിയ ഒരു പഠനത്തിൽ ചില പാനീയങ്ങൾക്ക് വൃക്കയിലെ കല്ലിനെ പുറന്തള്ളാനുള്ള കഴിവുണ്ട് എന്നാണ് പറയുന്നത്.
വെള്ളം
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.
പാൽ
പാലിൽ കാൽഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലുണ്ടാകുന്ന കല്ലിനെ അകറ്റാൻ സഹായിക്കുന്നു എന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ഓക്സലേറ്റുകളുടെ ആഗിരണം ചെയ്യുന്നത് കാൽഷ്യം കുറയ്ക്കുന്നതിലൂടെയാണ് ഇതിന് സാധിക്കുന്നത്.
നാരങ്ങാ വെള്ളം
ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് ഉന്മേഷം നൽകുമെന്നത് മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തി വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനിഗർ
ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനിഗർ ഒഴിച്ച് കുടിക്കുന്നത് വൃക്കയിലെ കല്ലുകളെ അലിയിക്കുന്നതിന് സഹായിക്കും. എന്നാൽ ഒരുപാട് അളവിൽ ആപ്പിൾ സിഡെർ വിനിഗർ കുടിക്കാൻ പാടുള്ളതല്ല.