ആര്‍ത്തവ മുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെയോ അതിന്റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

New Update

കൃത്യമായി വരുന്ന ആര്‍ത്തവം അഥവാ മാസമുറ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ആര്‍ത്തവ മുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെയോ അതിന്റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടു തന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

Advertisment

publive-image

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 നും 15 വയസ്സിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുല്‍പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ് എന്നുതന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.

മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളക്കാരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്. 10 വയസ്സിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15നു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസ്സിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.

മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നുണ്ട്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ ആര്‍ത്തവം നേരത്തേ വരാം, എന്നിരുന്നാലും 10 വയസ്സിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്. 15 വയസ്സിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെതന്നെ ഗൗനിക്കേണ്ടതാണ്.

Advertisment