വെണ്ടയ്ക്ക വെള്ളം ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാത്രിമുഴുവന്‍ ഇങ്ങനെ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തില്‍ കലര്‍ത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്.
വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍..
വൈറ്റമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കും.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഫ്‌ലപ്രദമാണ്. ഇത് ശരീരത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടന്‍ മറ്റെന്തെങ്കിലും കഴിക്കാമെന്ന ചിന്തയെ കുറയ്ക്കാനും അമിത വിശപ്പ് തടയാനും സഹായിക്കും.
വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്‌സിഡന്റ്‌സും വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന് പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാനും ചര്‍മ്മത്തിലെ പാടുകളും മറ്റു പ്രശ്‌നങ്ങളും കുറയ്ക്കാനും സഹായിക്കും.