വേദനയുടെ കൃത്യമായ കാരണം നിങ്ങള്‍ക്കറിയില്ലെങ്കില്‍ താടിയെല്ല് വേദന ഒരിക്കലും അവഗണിക്കരുത്; സൂക്ഷിക്കേണ്ട കാര്യങ്ങൾ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വേദനയുടെ കൃത്യമായ കാരണം നിങ്ങള്‍ക്കറിയില്ലെങ്കില്‍ താടിയെല്ല് വേദന ഒരിക്കലും അവഗണിക്കരുത്. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ നമ്മുടെ വായയ്ക്കും താടിയെല്ലിനും പങ്കുണ്ട്. കാരണം, നമ്മുടെ പല്ലുകള്‍ നല്ലതല്ലെങ്കില്‍ നമുക്ക് ഭക്ഷണം ശരിയായി കഴിക്കാന്‍ കഴിയില്ല.

Advertisment

publive-image

രാവിലെയുണ്ടാകുന്ന താടിയെല്ല് വേദനയുടെ കാരണങ്ങൾ അറിയാം..

കാവിറ്റി..

താടിയെല്ലിലെ വേദനയ്ക്ക് കാവിറ്റി ഒരു പ്രധാന കാരണമാണ്. പല്ലുകള്‍ക്ക് ധാരാളം കേടുപാടുകള്‍ സംഭവിക്കുന്നു. വായില്‍ ചീത്ത ബാക്ടീരിയകള്‍ അടിഞ്ഞുകൂടിയാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. അമിതമായി മധുരപലഹാരങ്ങള്‍ കഴിച്ചശേഷം പല്ലുകള്‍ ശരിയായി വൃത്തിയാക്കാത്തതിനാലും കാവിറ്റി പ്രശ്‌നമുണ്ടാകാറുണ്ട്.

പല്ല് ഇറുമ്മല്‍..

ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും പല്ല് ഇറുമ്മുന്നശീലം പലര്‍ക്കും ഉണ്ട്. തുടര്‍ച്ചയായി പല്ല് ഇറുമ്മുന്നത് മൂലം താടിയെല്ലില്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും അത് വേദന ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. പല്ലിറുമ്മല്‍ കാരണം താടിയെല്ല് വേദന സംഭവിക്കുകയാണെങ്കില്‍, ഈ പ്രശ്‌നം അവഗണിക്കരുത്. ഉടനെ ഡോക്ടറെ കാണിക്കുക.

മോണ പ്രശ്‌നം..

മോണരോഗവും നിങ്ങള്‍ക്ക് താടിയെല്ല് വേദനയ്ക്ക് കാരണമാകും. ഇതുമൂലം മോണയില്‍ നീര്‍വീക്കം ഉണ്ടാകാം. ഈ പ്രശ്‌നം ദിവസങ്ങളോളം തുടര്‍ന്നാല്‍, ഭാവിയില്‍ ഇത് നിങ്ങളുടെ എല്ലുകളെ ബാധിക്കും. മോണരോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ അത് മാറ്റാനുള്ള വഴികള്‍ തേടുക.

സൈനസ് വീക്കം..

നിങ്ങളുടെ താടിയെല്ലിനും മുകളിലെ പല്ലുകളുടെ വേരുകള്‍ക്കും സമീപം ധാരാളം സൈനസുകള്‍ ഉണ്ട്. ശൈത്യകാലത്ത് ഈ സൈനസുകളില്‍ ദ്രാവകം നിറയും. ഇത് താടിയെല്ലുകളില്‍ സമ്മര്‍ദ്ദം നല്‍കുകയും അതിനാല്‍ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. താടിയെല്ല് വേദനയ്ക്ക് ഒരു കാരണമാണ് സൈനസ് വീക്കം.

സമ്മര്‍ദ്ദം..

കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആളുകള്‍ അത് കുറയ്ക്കാന്‍ പല്ലിനടിയില്‍ എന്തെങ്കിലും അമര്‍ത്തിക്കൊണ്ടിരിക്കും. ഈ രീതിയില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന പല്ലുകള്‍ നിങ്ങളുടെ താടിയെല്ലിന് ദോഷം ചെയ്യും. ഈ ശീലമുണ്ടെങ്കില്‍ രാത്രി മൗത്ത് ഗാര്‍ഡ് ധരിച്ച് ഉറങ്ങണം.

Advertisment