​ദിവസവും നെല്ലിക്ക കഴിക്കുന്നവർക്ക് ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

New Update

ആരോഗ്യ കാര്യത്തിലും ദിവസവും നെല്ലിക്ക കഴിച്ചാൽ നിരവധി ഗുണങ്ങളാണ് ഉള്ളത്. വിറ്റാമിൻ സി ഉയർന്ന തോതിലാണ് നെല്ലിക്കയിൽ അടങ്ങിയിട്ടുള്ളത്. അതായത് ഓറഞ്ചിനേക്കാൾ 20 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിലുണ്ടെന്ന് കേട്ടാൽ അവിശ്വസനീയമായി തോന്നാം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. അണുബാധകളും രോഗങ്ങളും തടയാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്.ആഹാരത്തിൽ അടങ്ങിയിട്ടുള്ള വിഷവസ്തുക്കളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫ്‌ളേവനോയ്ഡുകൾ, ടാന്നിൻസ് തുടങ്ങിയ ആന്റിഓക്സിഡന്റുകളാലും നെല്ലിക്ക സമ്പുഷ്ടമാണ്. ക്യാൻസർ മുതലായ മഹാവ്യാധികളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ ഈ ആന്റിഓക്സിഡന്റുകൾ സഹായിക്കും.

Advertisment

publive-image

അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ അവസ്ഥകളുള്ള ആളുകൾക്ക് നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ഏറെ പ്രയോജനകരമാണ്. ദഹന വ്യവസ്ഥയെ സഹായിക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. ഇതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും. ഇത് പ്രമേഹരോഗികൾക്ക് ഏറെ പ്രയോജനകരമാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും നെല്ലിക്കയ്ക്കാവും.

സൗന്ദര്യ സംരക്ഷണത്തിനും നെല്ലിക്ക ഏറെ പ്രയോജനകരമാണ്. ആരോഗ്യമുള്ള മുടിയും ചർമ്മവും ഇതിലൂടെ ലഭിക്കും. ചർമ്മത്തെ ഉറച്ചതും ഇലാസ്തികത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന കൊളാജൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് വൈറ്റമിൻ സി വളരെ ആവശ്യമാണ്. ഇത് നൽകാൻ നെല്ലിക്കയ്ക്കാവും. അകാല നര തടയാനും നെല്ലിക്കയിലൂടെ കഴിയും, ഇതിനൊപ്പം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

Advertisment