രാവിലെ വെറുംവയറ്റില്‍ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇത് ധാരാളം പേരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കട്ടൻ ചായ ആണെങ്കില്‍ ഇത് കുറെക്കൂടി പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.
എങ്കിലും രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അതും ഇളം ചൂടുവെള്ളം. ഇത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സഹായിക്കുക. ഈ ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ അത് വീണ്ടും ആരോഗ്യത്തിന് മെച്ചം നല്‍കും.
ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും അല്‍പം തേനും പിങ്ക് സാള്‍ട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയമാണെങ്കില്‍ ഇത് പതിവായി രാവിലെ കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും നേടാൻ സാധിക്കും. വളരെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാമെന്നതാണ് ഇതിന്‍റെ സൗകര്യം. എന്നാലോ വളരെയധികം 'ഹെല്‍ത്തി'യുമാണ്.
വണ്ണം കുറയ്ക്കാൻ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്. എന്നാലിത് ചെയ്തതുകൊണ്ട് മാത്രം വണ്ണം കുറയുമെന്ന് ചിന്തിക്കല്ലേ. ഒപ്പം തന്നെ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം വേണം. ഈ ശ്രമങ്ങള്‍ക്കെല്ലാം നല്ല ഫലം കിട്ടുന്നതിന് അധികമായി ഇത് സഹായിക്കുമെന്ന് മാത്രം.