മുഖം തിളങ്ങാൻ മാത്രമല്ല,​ ഓറഞ്ച് തൊലി കഴിക്കുന്നതും കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മുഖം തിളങ്ങാൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഓറഞ്ച് തൊലിയിൽ രോഗശമനത്തിനുള്ള രഹസ്യമുണ്ടെന്ന് അറിയാമോ ? രോഗപ്രതിരോധശേഷിക്കും അമിതവണ്ണം, കൊളസ്‌ട്രോൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെയും ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം.

Advertisment

publive-image

വിറ്റാമിൻ സിയുടെ വലിയ ശേഖരമുണ്ട് ഓറഞ്ച് തൊലിയിൽ. ഉണക്കിപ്പൊടിച്ച് തേനിലോ തൈരിലോ ചേർത്ത് കഴിച്ചാൽ ചർമ്മം മൃദുവും സുന്ദരവുമാകും. അയേൺ, സിങ്ക്, മെഗ്നീഷ്യം, കോപ്പർ , നാരുകൾ, പ്രോട്ടീൻ, സിട്രസ് ഓയിൽ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്.രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഹെസ്‌പെരിഡിൻ ഓറഞ്ചിന്റെ തൊലിയിലുണ്ട്. ഭക്ഷണ ക്രമീകരണത്തിനൊപ്പം ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ ശരീരഭാരം കുറയും.

ദഹനപ്രശ്നങ്ങൾ അകറ്റാനും അസിഡിറ്റി ഉള്ളവർക്കും ഈ പാനീയം മികച്ച ഫലം നല്‌കും. സീസണിൽ ധാരാളം ഓറഞ്ച് ലഭിക്കുമ്പോൾ തൊലി അടർത്തി നല്ല വെയിലിൽ ഉണക്കിപ്പൊടിച്ച് വായുകടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം.

Advertisment