പതിവായി ഇഞ്ചി ചായ കഴിക്കുന്നത് പ്രതിരോധ ഫലമുണ്ടാക്കും; ഇഞ്ചി ചായ ശീലമാക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്....

New Update

ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇഞ്ചി സഹായിക്കും.ഇഞ്ചിയിൽ സ്പെക്ട്രം ആന്റി ബാക്ടീരിയൽ, ആന്റി പാരാസൈറ്റിക്, ആന്റി വൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിഞ്ചറോളുകൾ, ഷോഗോൾസ്, സിൻഗെറോണുകൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. 

Advertisment

publive-image

ഇഞ്ചിയിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ട്യൂമർ കോശങ്ങളിൽ, പ്രത്യേകിച്ച് പാൻക്രിയാറ്റിക്, വൻകുടൽ കാൻസറുകളിൽ ആന്റിപ്രോലിഫെറേറ്റീവ് ഇഫക്റ്റുകൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി ഇഞ്ചി ചായ കഴിക്കുന്നത് ഒരു പ്രതിരോധ ഫലമുണ്ടാക്കും. ദിവസേന 2-6 ഗ്രാം അളവിൽ ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരിൽ ഇൻസുലിൻ അളവ്, ഹീമോഗ്ലോബിൻ A1C, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കും.ഇഞ്ചി ക്യാൻസറിനെ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ടെസ്റ്റ് ട്യൂബ് പഠനങ്ങൾ കാണിക്കുന്നത് ജിഞ്ചറോളും ഷോഗോളും ഇഞ്ചിയുടെ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾക്ക് കാരണമാവുകയും കോശങ്ങളുടെ മരണത്തിന് കാരണമാവുകയും കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു എന്നതാണ്.

Advertisment