റംബൂട്ടാന്‍ വളരെയധികം പോഷകമൂല്യം അടങ്ങിയതാണ്. ആരോഗ്യത്തിന് ഗുണകരമെന്ന് പറയുന്ന നിരവധി പോഷകങ്ങളും സംയുക്തങ്ങളും റംബൂട്ടാനില്‍ ധാരാളം ഉണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് റംബൂട്ടാന്‍. ഇത് ശരീരത്തിലെ അണുബാധകളെ ഇല്ലാതാക്കുകയും ശരീരത്തിന്റെ വീക്കം കുറക്കുകയും ചെയ്യുന്നു.
കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് റംബൂട്ടാന്‍. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കെതിരെ വരെ റംബൂട്ടാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തേയും പ്രതിരോധിക്കുന്നു. അതോടൊപ്പം കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും കുടലിലെ വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവര്‍ എപ്പോഴും പ്രശ്‌നത്തിലാവുന്നതാണ് അവര്‍ക്ക് അത് കഴിക്കരുത്, ഇത് കഴിക്കരുതെന്നുള്ള ശാസനകള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാന്‍ സാധിക്കുന്ന പഴങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് റംബൂട്ടാന്‍.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ റംബൂട്ടാന്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു എന്നാണ് പറയുന്നത്. റംബൂട്ടാനില്‍ അടങ്ങിയിട്ടുള്ള ജെറേനിന്‍ ആന്റി-വൈറല്‍ പ്രവര്‍ത്തനവും DENV-2 ന് എന്ന ഡെങ്കി വൈറസിന് എതിരായി പ്രവര്‍ത്തിക്കും എന്നാണ് പറയുന്നത്.