നിങ്ങളുടെ ഓര്‍മശക്തി വർധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്..

New Update

എല്ലാവർക്കും നല്ല ഓര്‍മശക്തി ഉണ്ടാകണം എന്നില്ല. എന്നാല്‍ ചിലര്‍ക്ക് നല്ല ഓര്‍മശക്തി ഉണ്ടാകും. ഇതില്‍ ജനിതക ഘടകങ്ങള്‍ മുതല്‍ ആഹാരശീലങ്ങള്‍ വരെ ഉൾപ്പെടുന്നുണ്ട്. നിങ്ങളുടെ ഓര്‍മശക്തി വർധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്..

Advertisment

publive-image

ഓര്‍ഗനൈസേഷന്‍..

ഓര്‍മകള്‍, വിവരങ്ങള്‍ എന്നിവ ഓര്‍ഗനൈസ് ചെയ്തു നോക്കൂ, അത് ഓര്‍മശക്തി വര്‍ധിപ്പിക്കും.

മെഡിറ്റേഷന്‍..

ദിവസവും ഒരല്‍പനേരം മെഡിറ്റേഷന്‍ ചെയ്യുന്നത് ഓര്‍മശക്തി കൂട്ടും. മനസ്സിനും ശാന്തി നല്‍കും.

നല്ല ഉറക്കം..

ദിവസവും നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍ ഓര്‍മശക്തി കൂടും. ദിവസവും കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഓര്‍മശക്തി വര്‍ധിക്കും.

മെന്റല്‍ കണക്‌ഷന്‍..

ഓരോ വിവരത്തിനും ഒപ്പം മെന്റല്‍ കണക്‌ഷന്‍ കൂടി സൂക്ഷിച്ചു വയ്ക്കൂ, അത് ഓര്‍മ കൂട്ടും. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു ബുക്ക്‌ അതിനോട് ചേര്‍ന്ന് ഒരു കണക്‌ഷന്‍ സൂക്ഷിച്ചാല്‍ അത് ഓര്‍മ കൂട്ടും. അതൊരു മണമാകാം, നിറമാകാം.

വ്യായാമം..

ശാരീരികമായി ആക്ടീവ് ആയിരുന്നാല്‍തന്നെ ഓര്‍മ വര്‍ധിക്കും എന്നാണ്. അതിനാല്‍ ദിവസവും വ്യായാമം ചെയ്യാം. ഇത് മനസ്സിനും ശരീരത്തിനും ഊര്‍ജം നല്‍കും. ദിവസവും 30-45 മിനിറ്റ് വ്യായാമം ശീലിക്കുക.

Advertisment