നമ്മുടെ മാനസികാരോഗ്യത്തെ ഒരു പരിധിവരെ നമുക്ക് തന്നെ മെച്ചപ്പെടുത്താം; അതിനായി നാം ഹാപ്പി ഹോര്‍മോണുകളെക്കുറിച്ച് അറിഞ്ഞിരിക്കണം..

New Update

പുറമെ എപ്പോളും സന്തോഷവാന്മാരായി കാണുന്നവര്‍ പോലും യഥാര്‍ത്ഥത്തില്‍ മോശം മാനസികാവസ്ഥയിലൂടെയാകും കടന്നു പോകുന്നത്. എന്നാല്‍ നമ്മുടെ മാനസികാരോഗ്യത്തെ ഒരു പരിധിവരെ നമുക്ക് തന്നെ മെച്ചപ്പെടുത്താം. അതിനായി നാം ഹാപ്പി ഹോര്‍മോണുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. നമ്മുടെ ശരീരത്തില്‍ സെറോടോണിന്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങി നിരവധി ഹാപ്പി ഹോര്‍മോണ്‍സുണ്ട്.

Advertisment

publive-image

വ്യായാമം ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഏത് വ്യായാമവും നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കും.ഇത്തരത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം തോന്നും.

നിങ്ങളുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് ഭക്ഷണക്രമം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഫെനൈലെഥൈലാമൈന്‍ ഘടകം ഉള്ളതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റിന് ചെറിയ അളവില്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും.ക്യാപ്സൈസിന്‍ അടങ്ങിയ മുളക്, ഒമേഗ 3 ഫാറ്റി ആസിഡുകളുള്ള മത്സ്യം, കോഫി, ട്രിപ്‌റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ചിക്കന്‍, മുട്ട, പാല്‍, പരിപ്പ്, കാപ്പി എന്നിവയും ഇത്തരത്തില്‍ കഴിക്കാവുന്നവയാണ്.

മസാജ് ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിനുകളും ഓക്‌സിടോസിനും പുറത്തുവരും.ഇത് നമ്മുടെ ശരീരത്തിന് വിശ്രമം നല്‍കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.ഇതില്‍ നിങ്ങള്‍ക്ക് അക്യുപങ്ചര്‍, കൈറോപ്രാക്റ്റിക്, ഹൈഡ്രോതെറാപ്പി എന്നിവയുടെ സഹായം സ്വീകരിക്കാം.

എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാന്‍ നിങ്ങളുടെ പ്രിയപ്പെട്ട കോമഡി പ്രോഗ്രാം കാണുക. ചിരി സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രോഗികളിലെ സമ്മര്‍ദ്ദവും സങ്കടവും ചികിത്സിക്കുന്നതിനുള്ള അംഗീകൃത തെറാപ്പിയാണ് ചിരി തെറാപ്പി.

Advertisment