തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ഉഷാറാക്കുന്നതിന് വേണ്ടി നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ന്യൂട്രിയന്‍സ് ഉണ്ട്; അവ എന്തൊക്കെയെന്ന് നോക്കാം..

New Update

നമ്മുടെ കഴുത്തില്‍ സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് ശരീരത്തിലേക്ക് ആവശ്യത്തിന് ഹോര്‍മോണുകളെ സ്രവിക്കുന്നു. ഇതിന്റെ ഹോര്‍മോണില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോഴാണ് അത് ഗുരുതരമായ രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ഉഷാറാക്കുന്നതിന് വേണ്ടി നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ന്യൂട്രിയന്‍സ് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Advertisment

publive-image

അയോഡിന്‍ നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള ഒന്നാണ്. ഇതിന്റെ അഭാവം പലപ്പോവും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് അയോഡിന്‍ വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ട്രയോഡോഥൈറോണിന്‍ (T3), തൈറോക്‌സിന്‍ (T4) എന്നിവ അയോഡിന്‍ അടങ്ങിയ തൈറോയ്ഡ് ഹോര്‍മോണുകളാണ്.

നമ്മുടെ ശാരീരികാവശ്യത്തിന് വിറ്റാമിന്‍ ഡി വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളില്‍ പലപ്പോഴും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നതിന് മുന്‍പ് തന്നെ അളവ് കൃത്യമാക്കുന്നതിന് വേണ്ടി വിറ്റാമിന്‍ ഡി കഴിക്കാന്‍ ശ്രദ്ധിക്കണം.

സെലിനിയം എന്നതും ശരീരത്തിന് ആവശ്യമായി വരുന്ന ഒരു ന്യൂട്രിയന്റ് ആണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തിന് വളരെ അവശ്യമായ ഒരു ധാതു തന്നെയാണ്. അതുകൊണ്ട് തന്നെ സെലിനിയം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് തൈറോയിഡിനെ സംരക്ഷിക്കാന്‍ സെലിനിയം അത്യാവശ്യമാണ്.

Advertisment