ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു.
ഒന്ന്..
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്..
ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മൂന്ന്..
കാബേജ് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
നാല്..
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.