കറിയിൽ സ്വാദ് കൂട്ടാൻ മാത്രമല്ല മുരിങ്ങയ്‌ക്ക കൊണ്ട് ഇങ്ങനെയുമുണ്ട് ചില ഗുണങ്ങൾ

New Update

പോഷകങ്ങളുടെ കലവറയാണ് പച്ചക്കറികളിൽ പ്രധാനിയായ മുരിങ്ങയ്‌ക്ക. സാമ്പാറിലും മറ്റ് കറികളിലും പ്രാധാന്യത്തോടെ നാം ചേർക്കുന്ന മുരിങ്ങയ്‌ക്ക് വേറെയുമുണ്ട് ഉഗ്രൻ ഗുണങ്ങൾ. മുരിങ്ങയുടെ ഏതാണ്ട് എല്ലാ ഭാഗവും ആഹാരമാക്കാവുന്നതാണ്. എന്നാൽ സാധാരണയായി മുരിങ്ങ ഇലയും കായും മാത്രമാണ് ആളുകൾ ആഹാരമാക്കാറ്. മുരിങ്ങയ്‌ക്കായിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.

Advertisment

publive-image

രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിൽ പ്രമേഹ രോഗത്തിലേക്ക് നയിക്കാറുണ്ട്. മുരിങ്ങയ്‌ക്ക ഇത്തരത്തിൽ ഗ്ളൂക്കോസിന്റെ അളവ് നിലനിർത്തുന്നു. കോശജ്വലന സാദ്ധ്യത കുറയ്‌ക്കുന്നത് വഴി ക്യാൻസർ, ഹൃദ്രോഗ സാദ്ധ്യത തടയുന്നു.

നിരവധി നാരുകളടങ്ങിയതാണ് മുരിങ്ങയ്‌ക്ക. ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ കത്തിച്ച് കളഞ്ഞ് ഹൃദ്രോഗവും സ്‌ട്രോക്കുമടക്കം രോഗസാദ്ധ്യത ഇല്ലാതാക്കുന്നു. വിറ്റാമിൻ എ ധാരാളമായി അടങ്ങിയതിനാൽ എപ്പോഴും മുരിങ്ങ ഉപയോഗം കണ്ണിന്റെ കാഴ്‌ച കൂട്ടുന്നു.

മുരിങ്ങയുടെ സത്തിലെ ജലാംശം ചർമ്മത്തെ വിനാശകരമായ അണുക്കളിൽ നിന്ന് രക്ഷിക്കും. അതിനാൽ നിലവിലെ സ്‌കിൻകെയർ രംഗത്തെ ഉൽപ്പന്നങ്ങളിൽ പലതിലും മുരിങ്ങ ഉപയോഗിക്കുന്നു. മുഖത്ത് ചുവന്ന കുരുക്കളുണ്ടാകുന്നത് തടയാനും കഴിയും. മുരിങ്ങയില വഴി ഭക്ഷണം ചീത്തയാകാതെ സൂക്ഷിക്കാനും സാധിക്കും.

Advertisment