പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതൽ കരുത്തുറ്റ എഞ്ചിനുകൾ, നവീകരിച്ച ക്യാബിൻ എന്നിവയോടെ എത്തുന്ന ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎംഡബ്ല്യു ഡീലർഷിപ്പുകളിൽ പ്രാദേശികമായി നിർമ്മിച്ച ഈ എസ്‌യുവി ബുക്ക് ചെയ്യാം. പുതിയ X7-ന്റെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും. പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതൽ കരുത്തുറ്റ എഞ്ചിനുകൾ, നവീകരിച്ച ക്യാബിൻ എന്നിവയോടെയാണ് ഇത് വരുന്നത്.

Advertisment

publive-image

X7 xDrive40i M Sport പെട്രോൾ, X7 xDrive40d M Sport എന്നീ രണ്ട് വേരിയന്റുകളിൽ പുതിയ X7 ഫേസ്‌ലിഫ്റ്റ് ലഭ്യമാണ്. യഥാക്രമം 1.22 കോടി രൂപയും 1.24 കോടി രൂപയുമാണ് വില. ഇത് മൂന്ന് മെറ്റാലിക് പെയിന്റ് ഓപ്ഷനുകളിൽ ലഭ്യമാണ്.  മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിവായണ് നിറങ്ങള്‍.

ഇതോടൊപ്പം, എസ്‌യുവി  ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് ബിഎംഡബ്ല്യു വ്യക്തിഗത നിറങ്ങൾ വാഗ്ദാനം ചെയ്യുന്നു. ക്യാബിൻ അപ്ഹോൾസ്റ്ററി  ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് ഷേഡുകളിലും ലഭ്യമാണ്.

പുതിയ സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണവും സംയോജിത ലൈറ്റിംഗ് എലമെന്റോടുകൂടിയ പുതുക്കിയ കിഡ്‌നി ഗ്രില്ലും ഫീച്ചർ ചെയ്യുന്ന പരിഷ്‌ക്കരിച്ച ഫ്രണ്ട് ഫാസിയയുമായാണ് എസ്‌യുവി വരുന്നത്. എൽഇഡി ഡിആർഎൽസ് ബോണറ്റ് ലൈനിന് സമീപം സ്ഥാപിച്ചിരിക്കുന്നു.

Advertisment