സ്ത്രീകളുടെ മുഖത്തെ രോമവളർച്ചയെ കുറിച്ച് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മുഖത്തെ രോമവളർച്ച പ്രത്യേകിച്ച് ഏതെങ്കിലും ലിംഗത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതല്ല. അതിനാൽ തന്നെ പുരുഷന്മാരിലെന്നത് പോലെ തന്നെ സ്ത്രീകളിലും മുഖത്ത് രോമവളർച്ചയുണ്ടാകാറുണ്ട്. എന്നാൽ ചിലരിൽ മാത്രമായിരിക്കും ഇത് വളരെയധികം പ്രകടമാകുന്നത്. വളരെയധികം സാധാരണമായ ഈ ശാരീരിക അവസ്ഥയെ പലരിലും അപകർഷതാ ബോധം നിറയ്ക്കാൻ പലതരത്തിലുള്ള കെട്ടുകഥകൾ ഇന്ന് പ്രചാരത്തിലുണ്ട്.

Advertisment

publive-image

ജനിതകമായ കാര്യങ്ങൾ മുതൽ ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ വരെ സ്ത്രീകളുടെ മുഖത്തെ ഹോർമോൺ വളർച്ചയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ തന്നെ ആദ്യം മനസിലാക്കേണ്ടത് പുരുഷന്മാർക്ക് മാത്രമുള്ള മേൽക്കോയ്മ അല്ല മുഖത്തെ രോമവളർച്ച എന്നതാണ്. പുരുഷന്മാരിൽ ഓരോ തരത്തിലുള്ള താടി, മീശ രോമങ്ങൾ വളരുന്നത് പോലെ തന്നെ സ്ത്രീകളിലും വളരെ ചെരിയ തരത്തിൽമുഖ ചർമ്മ രോമങ്ങൾ വളരുന്നത് സ്വാഭാവികമാണ്. അഥവാ ചുരുക്കം ചിലരിൽ അമിതമായി രോമവളർച്ചയുണ്ടായാൽ അത് മാറ്റുന്നതിനും ഇന്ന് മാർഗങ്ങളുണ്ട്.

സ്ത്രീകളുടെ മുഖത്തെ രോമവളർച്ച നിയന്ത്രിക്കാനായി അധികം കാശ് മുടക്കാതെ തന്നെ ചെയ്യാവുന്ന കാര്യങ്ങളിലൊന്നാണ് ഷേവിംഗ്. എന്നാൽ ഷേവ് ചെയ്താൽ മുഖത്തെ രോമവളർച്ച വീണ്ടും വർദ്ധിക്കും, രോമത്തിന്റെ ദൃഢത വർദ്ധിക്കും എന്നിങ്ങനെ പല തരത്തിലുള്ള വ്യാജപ്രചരണങ്ങൾ നിലനിൽക്കുന്നതിനാൽ ഷേവിംഗ് ഒഴിവാക്കുന്നവരുമുണ്ട്.

മുഖത്തെ രോമവളർച്ചയുടെ നിരക്ക് വർദ്ധിപ്പിക്കാൻ ഷേവിംഗിന് കഴിയില്ല. അതിനാൽ തന്നെ സ്ത്രീകൾക്ക് മുഖത്തെ രോമം ഒഴിവാക്കാനായി ഷേവിംഗ് ധൈര്യപൂർവമായി ചെയ്യാവുന്നതാണ്. മുഖചർമ്മത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന ഒരു തരത്തിലുള്ള പോഷകങ്ങളും ഷേവിംഗ് വഴി ലഭ്യമാകാൻ പോകുന്നില്ല എന്ന് യുക്തിപൂർവ്വം മനസിലാക്കുക.

മുഖത്ത് രോമവളർച്ചയുണ്ടായാൽ പുരുഷശരീരത്തിലെ ഹോർമോണിന്റെ സാന്നിദ്ധ്യം കൂടുതലായുണ്ട്, അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിലുണ്ട് എന്നീ ആകുലതകളും സാധാരണയായി ഉടലെടുക്കാറുണ്ട്. എന്നാൽ സ്ത്രീകളുടെ മുഖത്തെ രോമവളർച്ചയ്ക്ക് പിന്നിൽ എപ്പോഴും ഹോർമോൺ അസന്തുലിതാവസ്ഥയല്ല എന്ന കാരണവും മനസിലാക്കുക.

Advertisment