കട്ടൻകാപ്പി കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിൽ. കാപ്പി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. സമ്മർദ്ദം കുറയ്ക്കുന്നതിന് കാപ്പി ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.കാപ്പി ഉപഭോഗവും ശരീരത്തിലെ കൊഴുപ്പ്, ബിഎംഐ, ഭാരക്കുറവ് എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പിയിലെ കഫീൻ ഉപാപചയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും തൽഫലമായി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.കട്ടൻ കാപ്പിയാണ് ആരോ​ഗ്യത്തിന് ഏറെ മികച്ചതെന്ന് പഠനങ്ങൾ പറയുന്നു. കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അധിക ജലത്തെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു. ഈ രീതി ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് അഭിപ്രായമുണ്ട്. സ്ഥിരമായി കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി മാത്രമല്ല, ദീർഘായുസ്സുമായും ബന്ധപ്പെട്ടിരിക്കുന്നു.ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ബെർലിനിൽ നടന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) വാർഷിക കോൺഫറൻസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ഇൻഫർമേഷൻ ഓൺ കോഫി (ISIC) സംഘടിപ്പിച്ച ഗവേഷണത്തിൽ പറയുന്നു.
കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദ്രോഗം- പ്രമേഹം പോലെ പല അസുഖങ്ങളെയും ചെറുക്കാൻ സഹായകമാണത്രേ. അതുപോലെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' എന്ന പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നു.