വൃക്കകളുടെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

New Update

വൃക്കകൾ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.  രക്തപ്രവാഹത്തിൽ ഈ ധാതുക്കളിൽ അധികമായാൽ അവയെ വേണ്ടത്ര ഫിൽട്ടർ ചെയ്യുന്നതിന് വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്താനാകും.രോഗം മൂർച്ഛിക്കുന്നതുവരെ ലക്ഷണങ്ങളും എല്ലായ്പ്പോഴും പ്രകടമാകാത്തതിനാൽ വൃക്കരോഗം പലപ്പോഴും ചികിത്സിക്കാതെ പോകാം. വൃക്കരോഗത്തിന്റെ പാരമ്പര്യം ഉണ്ടെങ്കിലോ അല്ലെങ്കിൽ വൃക്കയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഡോക്ടറെ കാണുക.

Advertisment

publive-image

ഒന്ന്...

പൊട്ടാസ്യം കൂടുതലായതിനാൽ അവോക്കാഡോ വൃക്കകൾക്ക് അത്ര നല്ലതല്ല. ഏകദേശം 200 ഗ്രാം ഭാരമുള്ള ഒരു ശരാശരി വലിപ്പമുള്ള അവോക്കാഡോയിൽ ഏകദേശം 970 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കാം.

രണ്ട്...

സൂപ്പുകളും സോസുകളും ഉൾപ്പെടെയുള്ള ടിന്നിലടച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. വൃക്കരോഗമുള്ളവർക്ക് സോഡിയം അടിഞ്ഞുകൂടുന്നതിനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യതയുള്ളതിനാൽ അധിക സോഡിയം ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

മൂന്ന്...

ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണമാണ് വാഴപ്പഴം. പക്ഷേ വൃക്കരോഗമുള്ളവർക്ക് ഇത് മികച്ച ഭക്ഷണമല്ല. വൃക്കകൾ സാധാരണയായി നിങ്ങളുടെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നു. എന്നാൽ അധിക പൊട്ടാസ്യം ഫിൽട്ടർ ചെയ്യുന്നത് വൃക്കരോഗമുള്ളവർക്ക് ബുദ്ധിമുട്ടാണ്.

നാല്...

പാൽ, ചീസ്, തൈര് എന്നിവ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ്. വൃക്കകൾ തകരാറിലാണെങ്കിൽ അമിതമായ ഫോസ്ഫറസ് ഉപഭോഗം രക്തത്തിൽ അടിഞ്ഞുകൂടുന്നതിന് കാരണമാകും. കാൽസ്യവും ഫോസ്ഫറസും തമ്മിലുള്ള അസന്തുലിതാവസ്ഥ  എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുക്കാം.

അഞ്ച്...

ഉണങ്ങിയ പഴങ്ങൾ ചെറിയ അളവിൽ കഴിക്കുന്നത് ആരോഗ്യകരമാണ്. പക്ഷേ അവയുടെ ചേരുവകളിൽ പഞ്ചസാരയും പൊട്ടാസ്യവും കൂടുതലാണ്. ഉദാഹരണത്തിന്, 200 ഗ്രാം ഉണക്കമുന്തിരിയിൽ 493 കലോറി വരെ ഉണ്ടാകും. അതേസമയം ഒരു ആപ്പിളിൽ 100 ​​കലോറിയിൽ താഴെ മാത്രമേ ഉള്ളൂ.

ആറ്...

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് ബ്രൗൺ റൈസ്. എന്നിരുന്നാലും, വെളുത്ത അരിയേക്കാൾ പൊട്ടാസ്യവും ഫോസ്ഫറസും ഇതിൽ കൂടുതലാണ്. ഒരു കപ്പ് വേവിച്ച മട്ട അരിയിൽ 150 മില്ലിഗ്രാം ഫോസ്ഫറസും 154 മില്ലിഗ്രാം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു കപ്പ് വെളുത്ത അരിയിൽ 68 മില്ലിഗ്രാം ഫോസ്ഫറസും 55 മില്ലിഗ്രാം പൊട്ടാസ്യവും മാത്രമേ അടങ്ങിയിട്ടുള്ളൂ.

Advertisment