ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ...

New Update

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഇത് കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോ​ഗത്തിന് കാരണമാകുന്നതായി ​​ഗവേഷകർ പറയുന്നു. ഫാസ്റ്റ് ഫുഡിൽ നിന്ന് ദിവസേനയുള്ള കലോറിയുടെ 20% അല്ലെങ്കിൽ അതിൽ കൂടുതൽ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

Advertisment

publive-image

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലാണെങ്കിലും പോഷകങ്ങളും നാരുകളും കുറവാണ്. ഇടയ്ക്കിടെ ഫാസ്റ്റ് ഫുഡ് ഭക്ഷണം കഴിക്കുന്നത് ഒരു പ്രശ്‌നമല്ലെങ്കിലും, ഇത് പതിവായി കഴിക്കുന്നത് അമിതവണ്ണം, ഹൃദയാഘാതം, ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അമേരിക്കയിലെ 2017-18ലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോ​ഗിച്ചത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ അർബുദം അല്ലെങ്കിൽ അവസാന ഘട്ട കരൾ രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Advertisment