ഉറക്കമുണര്‍ന്ന് 20 മിനിറ്റിനുള്ളില്‍ കഴിക്കേണ്ടവ എന്തൊക്കെയാണെന്നറിയാം..

New Update

രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പകരം ഒരു പഴമോ കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി എന്നിവയോ കഴിച്ച് ദിവസം തുടങ്ങാമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുള്ളവര്‍ ദിവസത്തില്‍ ആദ്യം കഴിക്കുന്നത് പഴമാണെങ്കില്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്.

Advertisment

publive-image

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം ഒരു പഴം കഴിക്കാം. അതല്ലെങ്കില്‍ 6-7 ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇതുപോലെതന്നെയാണ് ബദാമിന്റെ കാര്യവും 4-5 ബദാം വെള്ളത്തില്‍ കുതിര്‍ത്തി കഴിക്കാം.

പിസിഒഡി ഉള്ളവര്‍ ബദാം കഴിക്കുന്നതാണ് നല്ലത്. ആര്‍ത്തവത്തിന് 10 ദിവസം മുന്‍പ് ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേര്‍ത്ത് കഴിക്കാം. കറുത്ത മുന്തിരികളാണ് കൂടുതല്‍ നല്ലത്. ഹീമോഗ്ലോബിന്റെ കുറവ്, സ്തനങ്ങളുടെ ആര്‍ദ്രത, ഗ്യാസ്, മൂഡ് സ്വിങ്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉണക്കമുന്തിരി നല്ലൊരി പരിഹാരമാണ്.

ഉറക്കമുണര്‍ന്ന് 20 മിനിറ്റിനുള്ളില്‍ ഇവയിലേതെങ്കിലുമൊന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കഴിച്ച് 10-15 മിനിറ്റിന് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതിന് പ്രശ്‌നമില്ല. 15-20 മിനിറ്റിന് ശേഷം വ്യായാമം ചെയ്യാനും തടസ്സമില്ല. വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം പതിവുപോലെ പ്രഭാതഭക്ഷണം കഴിക്കാം.

Advertisment