വിയർപ്പുഗന്ധം പലരുടേയും പ്രശ്നമാണ്. ചില സ്വാഭാവിക വഴികളിലൂടെ വിയർപ്പുനാറ്റത്തെ പ്രതിരോധിക്കാം.ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിറുത്തി വിയർപ്പിന്റെ ദുർഗന്ധമകറ്റും. അമിത മദ്യപാനം ശരീരത്തിൽ അഡ്രിനാലിൻ കൂടുതൽ ഉത്പാദിപ്പിക്കും. ഇത് വിയർപ്പ് ദുർഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിൻ ഉത്പാദനം കൂട്ടുന്ന പാനീയമാണ്.
വിയർപ്പിന് ദുർഗന്ധമുള്ളവർ അമിതമസാല, എരിവ് , വെളുത്തുള്ളി, കാബേജ്, കോളിഫ്ളവർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക.
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാലും വിയർപ്പിന് ദുർഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങൾ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം.മാനസികസമ്മർദ്ദം അമിത വിയർപ്പിന് കാരണമാകുന്നുണ്ട്. അതിനാൽ മാനസികോന്മേഷം നിലനിറുത്തുക. ചിലതരം മരുന്നുകളുടെ ഉപയോഗം വിയർപ്പിന് ദുർഗന്ധമുണ്ടാക്കും. വിവരം ഡോക്ടറെ അറിയിച്ച് പ്രതിവിധി കാണുക.