ആരോഗ്യം ഉറപ്പാക്കാൻ മുപ്പതുകൾക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

New Update

നമ്മുടെ വരുംകാല ആരോഗ്യം ഉറപ്പാക്കാൻ മുപ്പതുകൾക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതാണ്.ദിവസം ആറ് മണിക്കൂറെങ്കിലും ഉറങ്ങുന്നത് ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തും.ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം അകറ്റാം . മാത്രമല്ല ഈ ശീലം ചർമ്മത്തിന് മാർദ്ദവവും തിളക്കവും നല്‌കും.

Advertisment

publive-image

വ്യായാമം ചെയ്യാൻ മടി അരുത്. രക്തയോട്ടം വർദ്ധിപ്പിക്കുക, വിഷാംശം പുറംതള്ളുക, ഉല്ലാസഭരിതമായ മാനസികാവസ്ഥ പ്രദാനം ചെയ്യുക എന്നിവ ലഭിക്കുന്നത് വ്യായാമത്തിലൂടെയാണ്. ഒപ്പം ശരീരസൗന്ദര്യവും ആകർഷകത്വവും വർദ്ധിപ്പിക്കാം.

മാനസിക സംഘർഷം ചർമത്തിന് അകാല വാർദ്ധക്യം സമ്മാനിക്കുന്നതിനാൽ മനസ് ശാന്തമാക്കി ഉന്മേഷത്തോടെയിരിക്കുക. യോഗ, ധ്യാനം, ആരോഗ്യകരമായ ഭക്ഷണശീലം, ലഹരി വർജ്ജിക്കൽ, വായന, യാത്ര, സംഗീതം എന്നിവ നമ്മുടെ മനസിനും ശരീരത്തിനും ആരോഗ്യവും അഴകും നല്കും.

Advertisment