ഒട്ടുമിക്ക ചെറുപ്പക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട് നര. മാറുന്ന ജീവിതരീതികളും ഭക്ഷണ രീതികളുമാണ് ഇതിന് കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും മുടി ചെറുപ്പത്തിൽ തന്നെ നരയ്ക്കാതിരിക്കാനും ചില ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. ഇവ കഴിക്കുന്നതിലൂടെ നര മാറുമെന്നത് മാത്രമല്ല, നിങ്ങളുടെ ചർമ്മം തിളങ്ങാനും സഹായിക്കും. ഈ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഡാർക്ക് ചോക്ലേറ്റ്
ധാരാളം ആന്റിഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ നിങ്ങളുടെ മുടി നരയ്ക്കുന്നത് തടയാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇതിലെ കോപ്പറിന്റെ സാന്നിദ്ധ്യം മെലാനിൻ ഉൽപ്പാദനം ത്വരിതപ്പെടുത്താൻ സഹായിക്കും.
മുട്ട
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഒരെണ്ണം കഴിക്കുന്നതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടുന്നതാണ്. മുടി നരയ്ക്കാതിരിക്കാൻ മുട്ടയിലെ വിറ്റാമിൻ ബി സഹായിക്കുന്നു. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. ഇത് ശരീരത്തിന് കൂടുതൽ ഗുണം നൽകുന്നു.
ഓറഞ്ച്
വിറ്റാമിൻ സിയും പ്രോട്ടീനും ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയും ചർമ്മവും തിളങ്ങാൻ സഹായിക്കും. നല്ല പുളിയും നേരിയ മധുരവുമുള്ള ഓറഞ്ച് കഴിക്കുന്നതാവും കൂടുതൽ നല്ലത്.
തൈര്
തൈരിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയ വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കുന്നു.