ദിവസേന പുറത്ത് പോയി വരുന്നവരുടെ പ്രധാന പ്രശ്നമാണ് മുഖത്തെ കരിവാളിപ്പും നിറ വ്യത്യാസവും. ഇത് മാത്രമല്ല പല തരത്തിലുള്ള ചർമ്മ രോഗങ്ങൾ വരാനും വെയിൽ ഏൽക്കുന്നത് കാരണമാകും. ബ്യൂട്ടി പാർലറുകളിൽ ഇതിനുള്ള ട്രീറ്റ്മെന്റുകൾ ലഭ്യമാണെങ്കിലും ഇതിന് പല തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു എളുപ്പവഴിയുണ്ട്. എത്ര വെയിലേറ്റ കരിവാളിപ്പും ഒറ്റ ഉപയോഗത്തിൽ മാറും. ഈ ഫേസ്‌പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കടലമാവ്, കാപ്പിപ്പൊടി, തേൻ, തൈര്
തയ്യാറാക്കുന്ന വിധം
ബൗളിൽ ഒരു ടെബിൾസ്പൂൺ വീതം കടലമാവ്, കാപ്പിപ്പൊടി, തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അതിലേയ്ക്ക് ആവശ്യത്തിന് തൈര് ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പുരട്ടി 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ വെയിലേറ്റുണ്ടാകുന്ന പ്രശ്നങ്ങൾ മാറുന്നതാണ്. തുടർച്ചയായി ഈ പാക്ക് ഉപയോഗിക്കുന്നത് ചർമ്മം തിളങ്ങാനും പാടുകൾ മാറാനും സഹായിക്കുന്നു.