അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണ്. മാത്രമല്ല, വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കലോറി ഉപഭോഗം വർധിപ്പിക്കും, ഇത് ശരീരഭാരം കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി പറയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.
- ഫ്രഞ്ച് ഫ്രൈകളും പൊട്ടാറ്റോ ചിപ്‌സും
പൊട്ടാറ്റോ ചിപ്‌സ്, ഫ്രഞ്ച് ഫ്രൈ എന്നിവയിലെ കലോറിയും കൊഴുപ്പും വളരെ ഉയർന്നതാണ്. പൊട്ടാറ്റോ ചിപ്‌സും ഫ്രെഞ്ച് ഫ്രൈയും ശരീരഭാരം കൂടുന്നതും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
- വൈറ്റ് ബ്രഡ്
വൈറ്റ് ബ്രെഡ് കഴിക്കുന്നത് വയറിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാനും കാരണമാകും. വൈറ്റ് ബ്രെഡിൽ രാസവസ്തുക്കളും സംസ്കരിച്ച മാവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യത്തിന് വളരെ ദോഷകരമാണ്.
- കാൻഡി ബാറുകൾ
ശുദ്ധീകരിച്ച മാവ്, പഞ്ചസാര, അധിക എണ്ണകൾ എന്നിവ അടങ്ങിയവയാണ് കാൻഡി ബാറുകൾ. കാൻഡി ബാറുകളിൽ കുറച്ച് പോഷകങ്ങളും ധാരാളം കലോറിയുമുണ്ട്. ചോക്ലേറ്റ് കവർ ചെയ്ത ഒരു മിഠായി ബാറിൽ 200 മുതൽ 300 വരെ കലോറിയുണ്ട്. വലിയ കാൻഡി ബാറുകളിൽ ഇതിലും കൂടുതൽ ഉണ്ടായിരിക്കാം.
- പഞ്ചസാര ചേർത്ത ജ്യൂസുകൾ
കുപ്പിയിലെ ജ്യൂസിൽ ധാരാളം കൃത്രിമ മധുരങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ വീട്ടിലുണ്ടാക്കുന്ന ജ്യൂസിലും കുറച്ച് പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ജ്യൂസ് ആരോഗ്യകരമാണെന്ന് കരുതുന്നുണ്ടെങ്കിലും ഇടയ്ക്കിടെ മാത്രമേ കുടിക്കാവൂ.
- പേസ്ട്രികളും കുക്കീസുകളും
കേക്കുകൾ, കുക്കീസുകൾ, പേസ്ട്രികൾ എന്നിവയിൽ കലോറിയും പഞ്ചസാരയും കൂടുതലാണ്.