തെറ്റായ ഭക്ഷണക്രമം പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നു; മലബന്ധം എങ്ങനെ മറികടക്കാമെന്ന് നോക്കാം...

New Update

നിറയെ പോഷകങ്ങളും ആവശ്യ ധാതുക്കളും വിറ്റമിനുകളും നിറഞ്ഞതാണ് സലാഡുകളും പച്ചക്കറികളും. എന്നാൽ ചിലപ്പോൾ ഉയർന്ന അളവിൽ നാരുകൾ കഴിക്കുന്നത് വയറിൽ അസ്വസ്ഥത, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകുന്നു .അതുപോലെ വേവിക്കാത്ത ഭക്ഷണം ദഹിക്കാൻ പ്രയാസമാണ്. അത്തരം ഭക്ഷണക്രമത്തിൽ വ്യായാമവും നിറയെ ജലാംശവും ലഭിക്കാതെയും വന്നാൽ മലബന്ധം ഒഴിവാക്കാനാവില്ല.

Advertisment

publive-image

മലബന്ധം എങ്ങനെ മറികടക്കാം

  • ഉച്ചഭക്ഷണത്തോടൊപ്പം സാലഡിന്റെ ഒരു ചെറിയ ഭാഗം ഉൾപ്പെടുത്തുക
  • അത്താഴത്തിന് ഒരിക്കലും അസംസ്കൃത സാലഡ് കഴിക്കരുത്, കാരണം ദഹിക്കാൻ പ്രയാസമാണ്.
  • ഭക്ഷണത്തിൽ വേവിച്ച പച്ചക്കറികളുടെ എണ്ണം കൂട്ടുന്നത് നല്ലതാണ്.
  • സാലഡിന് പകരം വെജിറ്റബിൾ സൂപ്പ് അത്താഴത്തിന് കഴിക്കുക.
  • അസംസ്കൃത പച്ചക്കറികളേക്കാൾ ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ പച്ചക്കറികൾ കഴിക്കുക.

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം നാരുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ മലവിസർജനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. രണ്ട് ഉണങ്ങിയ അത്തിപ്പഴം വെള്ളത്തിൽ കുറച്ച് നേരം കുതിർക്കുക. ഈ കുതിർത്ത അത്തിപ്പഴം ദിവസത്തിൽ ഏത് സമയത്തും കഴിക്കുക.

ഇഞ്ചി

മലബന്ധത്തിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് ഇഞ്ചി. മന്ദഗതിയിലുള്ള ദഹനം വേഗത്തിലാക്കാൻ ഇഞ്ചി സഹായിക്കുന്നു.

കറുത്ത ഉണക്ക മുന്തിരി

കറുത്ത ഉണക്കമുന്തിരിയിൽ ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുലമാക്കാനും സുഗമമായ മലവിസർജനത്തെ സഹായിക്കുകയും ചെയ്യും. മലബന്ധത്തിൽ നിന്ന് വേഗത്തിൽ ആശ്വാസം നേടാൻ ഒരു പിടി കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.

ചൂടുവെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധം തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ്. ജലാംശം നിലനിർത്തുന്നത് മലബന്ധം സുഗമമാക്കാൻ സഹായിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നതിനേക്കാൾ വേഗത്തിൽ ഭക്ഷണം വിഘടിപ്പിക്കാൻ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

Advertisment