ആയുർവേദത്തിൽ ഉപയോഗിച്ചു വരുന്ന ഒരു സസ്യമാണ് അശ്വഗന്ധ. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഇത് ഇന്ത്യൻ ജിൻസെംഗ്, വിന്റർ ചെറി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഒന്നാണ്. ഇന്ത്യയിലും നേപ്പാളിലും കണ്ടു വരുന്ന ഇത് തടി കുറയ്ക്കാൻ ഏറെ ഗുണം നൽകുന്ന ഒന്നാണെന്ന് വിദ്ഗ്ധർ അഭിപ്രായപ്പെടുന്നു.
അശ്വഗന്ധയുടെ പ്രത്യേകതകൾ ഇതൊക്കെയാണ്..
സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. ഇതാണ് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകം. സ്ട്രെസ് പോലുള്ള പ്രശ്നങ്ങൾ കോർട്ടിസോൾ ഹോർമോൺ ഉൽപാദനത്തിന് കാരണമാകുന്നു. ശരീരം തടിപ്പിയ്ക്കുന്ന ഒന്നാണ് ഈ ഹോർമോൺ. പലരും സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിയ്ക്കും. ഇത് തടി കൂടാൻ ഇടയാക്കുന്ന ഒന്നാണ്. അശ്വഗന്ധ സ്ട്രെസ് നിയന്ത്രിയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.
അശ്വഗന്ധ ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതാണ് തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകം. മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെടുമ്പോൾ ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ പുറന്തപ്പെടുന്നു. ശരീരത്തിലെ ഇൻഫ്ളമേഷൻ അഥവാ വീക്കം കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇൻഫ്ളമേഷൻ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ ഇടയാക്കുന്നു. ഇത് മെറ്റബോളിസം കുറയ്ക്കുകയും ചെയ്യുന്നു.
അശ്വഗന്ധ തടി കുറയ്ക്കാൻ സഹായിക്കുന്ന നാല് കൂട്ടുകൾ തയ്യാറാക്കാം. ആദ്യത്തേത് അശ്വഗന്ധ ടീ ആണ്. ഇതിനായി ഒരു ടീസ്പൂൺ ഉണങ്ങിയ അശ്വഗന്ധ വേരിന്റെ പൗഡർ, ഒരു കപ്പ് വെള്ളം, തേൻ അല്ലെങ്കിൽ ചെറുനാരങ്ങാനീര് എന്നിവ വേണം. തേനും നാരങ്ങയും വേണമെങ്കിൽ ചേർത്താൽ മതിയാകും. വെള്ളം തിളയ്ക്കുമ്പോൾ ഇതിലേയ്ക്ക് അശ്വഗന്ധ പൊടി ചേർത്തിലക്കി തിളപ്പിയ്ക്കാം. ഇത് പിന്നീട് ഊറ്റിയെടുത്ത് കുടിയ്ക്കാം.