അടുക്കളയിലെ മൂന്നു പ്രധാന ചേരുവകള്‍ കൊണ്ട് തൈറോയ്ഡിന് പരിഹാരമുണ്ടാക്കാം; ഇതേക്കുറിച്ചറിയാം..

New Update

ഹോർമോൺ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന തൈറോയ്ഡ് രോഗം രണ്ടു തരമുണ്ട്. ഹൈപ്പോയും ഹൈപ്പറും. ഹൈപ്പോ തൈറോയ്ഡാണ് കൂടുതലായും ആളുകളില് കണ്ടു വരുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തനം കുറയും. അപ്പോള്, ടിഎസ്എച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്മോണ് ഉല്പാദനം വര്ദ്ധിയ്ക്കും. ഇതാണ് ഹൈപ്പോ തൈറോയ്ഡിനു കാരണമാകുന്നത്. ഹൈപ്പോയുള്ളവര്ക്ക് രക്തത്തില് ടിഎസ്എച്ച് ഹോര്മോണ് അധികമായിരിയ്ക്കും. ഹൈപ്പറെങ്കില് നേരെ മറിച്ചും.

Advertisment

publive-image

വെളിച്ചെണ്ണ, മഞ്ഞള്‍, കുരുമുളക് എന്നിവയാണ്‌ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കായി തയ്യാറാക്കേണ്ട ഒറ്റമൂലിയിലെ മരുന്നു കൂട്ടുകള്‍. വെളിച്ചെണ്ണയില്‍ സാച്വറേറ്റഡ് ഫാറ്റ്, ലോറിക് ആസിഡ്, മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ എന്നിവ തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനത്തിനാവശ്യമായ സ്വാഭാവിക കൊഴുപ്പു നല്‍കുന്നു.

മഞ്ഞളില്‍ കുര്‍കുമിന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.കുര്‍കുമിന്‍ എന്‍ഡോക്രൈന്‍ ഗ്ലാന്റായ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴി തൈറോയ്ഡിനെ നിയന്ത്രണത്തില്‍ വരുത്തുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരുന്നാണിത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവും തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്ന ഒന്നാണ്.ഇതു വഴി തൈറോയ്ഡിനെ നിയന്ത്രണത്തില്‍ വരുത്തുന്നു.തൈറോയ്ഡുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണിത്. യാതൊരു ദോഷവും വരുത്താതെ തന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന ഒന്ന്.

അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്.ഇത് അടുപ്പിച്ച് 10 ദിവസത്തോളം ചെയ്താല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

Advertisment