ഇറച്ചി തൊട്ടുനോക്കുമ്പോൾ ഇങ്ങനെ തോന്നുന്നുണ്ടോ? എങ്കിലത് പഴകിയത് ആണ്, നല്ലയിറച്ചി വാങ്ങാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

New Update

publive-image

കേരളത്തിൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടുന്നതും അടുത്തിടെ വർദ്ധിച്ചിരിക്കുകയാണ്. പഴകിയതും ചീഞ്ഞതുമായ മാംസവും പലയിടങ്ങളിൽ നിന്നും പിടികൂടിയിരുന്നു. വിശ്വസിച്ച് ഭക്ഷണം കഴിക്കാനാകില്ലെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഹോട്ടലുകളിലും മറ്റും നിന്ന് ഭക്ഷണം ഒഴിവാക്കി വീട്ടിൽ പാകം ചെയ്യുന്നത് കഴിക്കാമെന്നുവച്ചാൽ ഇറച്ചിയിലും മീനിലും പച്ചക്കറികളിലുംവരെ മായം.

Advertisment

കേരളത്തിൽ ഇറച്ചി സംസ്‌‌കരണം തീർത്തും അശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നത്. വിരലിലെണ്ണാവുന്ന ശാസ്ത്രീയ അറവുശാലകൾ മാത്രമേ കേരളത്തിലുള്ളൂ. വഴിയോരത്തും റോഡരികിലുമാണ് ഇറച്ചി വിൽപ്പനയും കശാപ്പും കൂടുതലായി നടക്കുന്നത്. ഇവയിൽ നമ്മൾ വാങ്ങികൊണ്ടുപോകുന്നത് രോഗം മൂലം ചത്തതോ, രോഗം ബാധിച്ചതോ ആയ കന്നുകാലികളുടെ ഇറച്ചിയായാൽ പോലും ഉപഭോക്താവ് അറിയുന്നില്ല. പഴകിയ ഇറച്ചിയുടെ മേൽ രക്തം ഒഴിച്ചാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും വിപണനം നടത്തുന്നതും. മനുഷ്യരിൽ ഇതിലൂടെ നിരവധി ജന്തുജന്യരോഗങ്ങളാണ് പകരുന്നത്. പകർച്ചവ്യാധികളിൽ 65 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്.

നല്ലയിറച്ചി വാങ്ങാം ഇങ്ങനെ

നമ്മൾ വാങ്ങുന്ന ഇറച്ചി നല്ലതാണോയെന്ന് തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്. ഭക്ഷ്യവിഷബാധയകറ്റാൻ ഇക്കാര്യങ്ങൾ പരീക്ഷിക്കാം. കോഴിയിറച്ചി കഴിഞ്ഞാൽ ബീഫിന്റെ ഉപഭോഗത്തിൽ കേരളമാണ് മുന്നിൽ. തൊട്ടാൽ വഴുവഴുപ്പുള്ളതോ, ദുർഗന്ധമുള്ളതോ ആയ ഇറച്ചി വാങ്ങരുത്. അറവിന് മുമ്പും പിമ്പും പരിശോധന നടത്തിയ ഇറച്ചി മാത്രമേ വാങ്ങാവൂ. ഇറച്ചി മാർദ്ദവമുള്ളതും വലിയുന്നതും ഇളം ചുവപ്പുനിറത്തിലുള്ളതുമായിരിക്കണം. കോഴിയിറച്ചി വിശ്വാസ്യതയുള്ള ഫാമുകളിൽ നിന്നുതന്നെ വാങ്ങണം.

ഇറച്ചി ഡ്രസ്സിംഗ് കേന്ദ്രങ്ങളിലെ ശുചിത്വവും വിലയിരുത്തേണ്ടത് പ്രധാനമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ചിക്കൻ ഇന്ന് കടകളിൽ ധാരാളമായി കാണാറുണ്ട്. ഇവ വാങ്ങുമ്പോൾ തീയതിയും മറ്റും ലേബലിൽ കൊടുത്തിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. സംശയം തോന്നിയാൽ കടയുടമയുമായി സംസാരിച്ച് പഴകിയതല്ലെന്ന് ഉറപ്പുവരുത്തണം.കോഴിമുട്ട, താറാമുട്ട എന്നിവയിലൂടെ ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മുട്ടകൾ പഴകിയതല്ലെന്ന് ഉറപ്പാക്കി വാങ്ങുക. മുട്ടകൾ ശുചിത്വത്തോടെ സംഭരിക്കാനും ശ്രദ്ധിക്കണം.

Advertisment