എപ്പോഴും സന്തോഷവാനായിരിക്കാന്‍ ജീവിതശൈലിയില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം..

New Update

നമ്മുടെ മാനസിക സന്തോഷത്തിന് നമ്മുടെ തന്നെ പല ശീലങ്ങളും ജീവിത രീതികളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദുശ്ശീലങ്ങള്‍ കാരണം പലപ്പോഴും നമ്മുടെ സന്തോഷം നമ്മില്‍ നിന്നും അകന്നു പോകുന്നു. അതിനാല്ഡ തന്നെ നമ്മുടെ ശീലങ്ങളിലും ദിനചര്യകളിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.ഇതിലൂടെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനും നമുക്ക് കഴിയും.

Advertisment

publive-image

എപ്പോഴും സന്തോഷവാനായിരിക്കാന്‍ ജീവിതശൈലിയില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം..

  • നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സമീകൃതാഹാരത്തിലൂടെ നമുക്ക് ധാരാളം പോഷകങ്ങള്‍ ലഭിക്കുന്നു. ഇത് നമ്മുടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കും. ഭക്ഷണത്തില്‍ പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുക.
  • എപ്പോഴും സന്തോഷത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തണം. ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല, സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് നമുക്ക് ആത്മസംതൃപ്തി നല്‍കുകയും സന്തോഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ആരോഗ്യമുളള ശരീരത്തിന് മതിയായ ഉറക്കം വളരെ അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന്
    ഉറക്കം ലഭിക്കുന്നവര്‍ക്ക് സമ്മര്‍ദ്ദം കുറവായിരിയ്ക്കും. നല്ല ഉറക്കം തലച്ചോറിന്റെ പ്രവര്‍ത്തനത്തോടൊപ്പം വൈകാരികമായി ശക്തിപ്പെടാനും സഹായിക്കുന്നു.ദിവസവും കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം.
  • നെഗറ്റീവ് ചിന്തകളില്‍ നിന്ന് നിങ്ങളെത്തന്നെ അകറ്റി നിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം.നിങ്ങള്‍ എപ്പോഴും സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എപ്പോഴും പോസിറ്റീവ് ചിന്തകള്‍ നിലനിര്‍ത്തുക. പോസിറ്റീവ് ചിന്തകള്‍ ഏത് സാഹചര്യത്തിലും നിന്ന് രക്ഷപ്പെടാന്‍ നിങ്ങളെ പ്രാപ്തരാക്കും.
Advertisment