കരൾ കോശങ്ങളുടെ പുനർജീവനത്തിന് ഒരാളുടെ കരൾ എത്രമാത്രം ആരോഗ്യത്തോടെയാണുള്ളത് എന്ന കാര്യം വലിയ പങ്കാണ് വഹിക്കുന്നത്. അതിനാലാണ് നിരന്തരം മദ്യപാനികളായവർക്ക് കരളിന്റെ സവിശേഷ ഗുണം മൂലം ഉപകാരമില്ലാതെ പലപ്പോഴും മരണത്തിന് കീഴടങ്ങുന്നത്.ഫാറ്റി ലിവർ അടക്കമുള്ള രോഗവസ്ഥയുണ്ടായാൽ കരളിന് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി നഷ്ടമായേക്കാം. ആ സമയത്ത് വറുത്തതും പൊരിച്ചതുമടക്കമുള്ള ഭക്ഷണവിഭവങ്ങൾ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ കരളിന്റെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മാർഗങ്ങളെക്കുറിച്ചാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടിലെ പോഷകഘടകങ്ങൾ കരൾ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹെപ്പാറ്റോ നിയോജനസിസിന് ആക്കം കൂട്ടുന്നു . അതിനാൽ തന്നെ ബീറ്റ്റൂട്ട് ഒരു പ്രത്യേക രീതിയിൽ കുടിക്കുന്നത് കരളിന് ഏറെ ഗുണം ചെയ്യും.
ആദ്യ ആഴ്ചയിൽ ഒരു ഔൺസ് എന്ന രീതിയിൽ ആരംഭിച്ച് നാലാമത്തെ ആഴ്ചയിൽ നാല് ഔൺസ് എന്ന ക്രമത്തിലാണ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കേണ്ടത്. നാലാമത്തെ ആഴ്ചയ്ക്ക് ശേഷം ബീറ്റ്റൂട്ടിനോടൊപ്പം ക്യാരറ്റ്, ആപ്പിൾ എന്നിവ രുചി വ്യത്യാസത്തിന് കൂടെ ചേർക്കാവുന്നതാണ്. കാരണം എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിലുള്ള രുചിഭേദമല്ല ബീറ്റ്റൂട്ട് മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസിനുള്ളത്.
കാരറ്റ് ജ്യൂസ്
ആന്റി ഓക്സിഡന്റ്സും ബീറ്റാ കരോറ്റിനും അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ് ക്യാരറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസ്.
മുന്തിരി ജ്യൂസ്
മുന്തിരിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകളുടെ സാന്നിദ്ധ്യം എന്നിവയാണ് ഈ ജ്യൂസിനെ വേറിട്ട് നിർത്തുന്നത്. അതിനാൽ തന്നെ കരളിന്റെ ആരോഗ്യത്തിന് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കാവുന്നതാണ്.