പണ്ട് പ്രസവം കഴിഞ്ഞ സ്ത്രീകളിലാണ് വയര്‍ അമിതമായി കണ്ടിരുന്നതെങ്കില്‍ ഇന്ന് അല്ലാത്തവരിലും ചെറുപ്പക്കാരികളിലും വരെ കുടവര്‍ പ്രശ്‌നം കണ്ടുവരുന്നുണ്ട്. തെറ്റായ ആഹാരരീതികളും ശീലങ്ങളും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. അതുപോലെ, വ്യായാമം ചെയ്യാത്തതും. വയര്‍ ചാടുന്നതിലേയ്ക്കും വയര്‍ കൂടുന്നതിനും കാരണമാകുന്നു.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം..
വയര്‍ മാത്രം കുറയ്ക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ പേശികള്‍ക്കും ശ്രദ്ധ കൊടുത്താല്‍ അത് വേഗത്തില്‍ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടുതല്‍ കലോറീസ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. നിങ്ങള്‍ വയറിനായി വ്യായാമം ചെയ്തില്ലെങ്കിലും എല്ലാ പേശികള്‍ക്കും പ്രാധാന്യം നല്‍കി വ്യായാമം ചെയ്യുന്നതിനാല്‍ വയര്‍ ഓട്ടോമാറ്റിക് ആയി കുറയുന്നതായിരിക്കും.
വ്യായാമങ്ങള്‍ അധികം ചെയ്യാന്‍ പറ്റാത്തവരാണെങ്കില്‍ എന്നും നടക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു ദിവസം കുറഞ്ഞത് 12,000 അടി നടക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. നന്നായി ആക്ടീവായി നടക്കാന്‍ ശ്രദ്ധിക്കുക. ഇത് മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കും.
നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ല ഉറക്കം സഹായിക്കും. ഒരു ദിവസം കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ ദഹനം നല്ലപോലെ നടക്കുന്നതിനും അതുപോലെ, കൊഴുപ്പ് കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. അതിനാല്‍, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആഹാരങ്ങളും ശീലങ്ങളും രാത്രിയില്‍ പരമാവധി ഒഴിവാക്കുക.