പാർക്കിൻസൺസ് രോ​ഗത്തിന്റെ ഭാ​ഗമായി നേരത്തേ കാണുന്ന പ്രധാന ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

New Update

നിരവധി ജീവിതങ്ങളെയാണ് പാർക്കിൻസൺസ് രോ​ഗം പിടിച്ചുലച്ചത്. ആ​ഗോളതലത്തിൽ പത്തു മില്യണിലധികം ജനങ്ങൾ ഈ രോ​ഗത്താൽ വലയുന്നുണ്ട്. ശാശ്വത പരിഹാരമില്ലെങ്കിലും നേരത്തേ കണ്ടെത്തിയാൽ ഒരുപരിധിവരെ നിയന്ത്രിക്കാം എന്നതാണ് ഈ രോ​ഗത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ പാർക്കിൻസൺസ് രോ​ഗത്തിന്റെ ഭാ​ഗമായി നേരത്തേ കാണുന്ന പ്രധാന ലക്ഷണങ്ങളിലൊന്നിനെ കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് ഒരു ​ഗവേഷകൻ.

Advertisment

publive-image

പാർക്കിൻസൺസ് രോ​ഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലുള്ളവർ വളരെ പതുങ്ങിയോ, പതുക്കെയോ, അവ്യക്തമായോ ആകും സംസാരിക്കുക. പലപ്പോഴും കേൾ‌വിക്കാരന് മനസ്സിലാക്കാനും ബുദ്ധിമുട്ടായിരിക്കും. രോ​ഗം പുരോ​ഗമിക്കുന്നതിനൊപ്പം ഉച്ഛാരണത്തിൽ വ്യക്തതക്കുറവും വാക്കുകൾക്കിടയിൽ ഇടവേള ഇടാതിരിക്കലും തുടങ്ങി സംസാരം കൂടുതൽ അവ്യക്തമാകും.

തലച്ചോറിലെ സുപ്രധാനമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ചില കോശങ്ങൾക്ക് സംഭവിക്കുന്ന നാശമാണ് പാർക്കിൻസൺസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്കാണ് നാശം സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ അത്രകണ്ട് പ്രകടമാക്കപ്പെടാറില്ല.

വിറയൽ, ചലനശേഷിയിലെ കുറവ്, പെട്ടെന്നുള്ള ഉറക്കം, ദീർഘനേരമുള്ള ഉറക്കം, വിഷാദരോഗികളെ പോലെയുള്ള പെരുമാറ്റം, പ്രതികരണശേഷിയിലെ കുറവ്, മന്ദത തുടങ്ങിയ അനേകം ലക്ഷണങ്ങൾ പാർക്കിൻസൺസിനുണ്ട്. രോഗത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് രോഗിയുടെ സ്വാഭാവികമായ പ്രതികരണശേഷം ഇല്ലാതാവുക, വിറയൽ കൂടുതൽ ശക്തമാവുക, മുഖചലനങ്ങളിൽ നിർവ്വികാരത പ്രകടമാവുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയവ സംഭവിക്കും.

Advertisment