ശരീരത്തിന് ഇന്ധനം നല്‍കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ്. ക്ഷീണം പിടിച്ച് ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്. നിങ്ങളുടെ എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുക. നിങ്ങളുടെ ഊര്‍ജ നില പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം..
ഓട്‌സ്
ഓട്സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി, മാംഗനീസ്, ഇരുമ്പ് എന്നിവയ്ക്കൊപ്പം ഉയര്‍ന്ന നാരുകളും കൂടി ചേരുമ്പോള്‍ ഓട്‌സ് നിങ്ങളുടെ ഊര്‍ജ്ജം തല്‍ക്ഷണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു ജനപ്രിയ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇത് ഓട്സ് രൂപത്തില്‍ അസംസ്‌കൃതമായി കഴിക്കാം, അല്ലെങ്കില്‍ കഞ്ഞി രൂപത്തില്‍ പാകം ചെയ്ത് കഴിക്കാം.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഏറെനേരം നീണ്ടുനില്‍ക്കുന്ന ഊര്‍ജ്ജം നല്‍കുന്നു. ഇതിലെ മാംഗനീസ് കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉല്‍പാദനത്തിന് പോഷകങ്ങളെ തകര്‍ക്കാന്‍ സഹായിക്കുന്നു. ഒരു വലിയ ഊര്‍ജ്ജ സ്രോതസ്സ് എന്നതിനുപുറമെ, മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം
ബോഡി ബില്‍ഡര്‍മാരും കായികതാരങ്ങളും വാഴപ്പഴം ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം ഇതാണ്. ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ് വാഴപ്പഴം. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു. വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി-6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ഊര്‍ജ്ജവും പേശികളുടെ പ്രവര്‍ത്തനവും വളര്‍ത്തുന്നു.
ബദാം
മികച്ച പോഷകാഹാരം നല്‍കുന്ന ഒന്നാണ് ബദാം. ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കുന്ന ആരോഗ്യകരമായ പോഷകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ധാരാളമായി പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു.