ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി രോഗാവസ്ഥയുള്ളവര്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇതൊക്കെയാണ്..

New Update

ഒരു വ്യക്തിക്ക് വീണ്ടും വീണ്ടും അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം അവര്‍ ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രത്യേകത. അനിയന്ത്രിതമായ ചിന്തകളെയും ത്വരകളെയും ഒബ്സെഷനെന്നും ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി രോഗി  ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളെ കമ്പല്‍ഷന്‍ എന്നും വിളിക്കുന്നു. ഇവ ഒരാളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാം.

Advertisment

publive-image

ഒസിഡി രോഗാവസ്ഥയുള്ളവര്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്..

ആവര്‍ത്തിച്ചുള്ള പരിശോധന

എവിടെയെങ്കിലും പോകാന്‍ വീട് പൂട്ടി പുറത്തിറങ്ങി കഴിയുമ്പോൾ  വീട് പൂട്ടിയോ എന്ന സംശയത്താല്‍ ആവര്‍ത്തിച്ച് പരിശോധിക്കുക, ഗ്യാസ് സിലിണ്ടര്‍ അടച്ചോ എന്ന് വീണ്ടും വീണ്ടും പോയി പരിശോധിക്കുക എന്നിങ്ങനെ പല വിധ ലക്ഷണങ്ങള്‍ ഒസിഡിയുള്ളവര്‍ കാണിക്കും.

വൃത്തി ഭ്രമം

വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരാണ് ഒസിഡിയുള്ളവര്‍. തറയും അടുക്കളയും പ്രതലങ്ങളുമെല്ലാം ഇവര്‍ അടിക്കടി വൃത്തിയാക്കിക്കൊണ്ടിരിക്കും. അണുക്കള്‍ ദേഹത്ത് പറ്റുമോ എന്ന ഭയത്താല്‍ ഇടയ്ക്കിടെ ഇവര്‍ കൈ കഴുകുകയോ കുളിക്കുകയോ ചെയ്യും.

അടുക്കും ചിട്ടയും ഉള്ളവര്‍

വസ്തുക്കള്‍ അടുക്കും ചിട്ടയുമില്ലാതെ ഇരിക്കുന്നത് ഒസിഡി രോഗികളെ അസ്വസ്ഥരാക്കും. ഇതിനാല്‍ സാധനങ്ങളെല്ലാം ഇവര്‍ നിരന്തരം അടുക്കിപ്പെറുക്കി വച്ചുകൊണ്ടിരിക്കും. ഇവര്‍ അടുക്കി പെറുക്കി വച്ച സാധനങ്ങള്‍ ആരെങ്കിലും ക്രമം തെറ്റിച്ച് വച്ചാല്‍ ഒസിഡി രോഗികള്‍ വീണ്ടും അസ്വസ്ഥരാകും.

ആവര്‍ത്തിച്ചുള്ള ലൈംഗിക ചിന്തകള്‍

ആവര്‍ത്തിച്ച് വരുന്ന ലൈംഗിക ചിന്തകളും അക്രമ ചിന്തകളുമെല്ലാം ഒസിഡിയുടെ ഭാഗമാണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ  അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കാനുള്ള അടക്കാനാകാത്ത ത്വരയും ഒസിഡി ലക്ഷണമാണ്. ഇത് രോഗിക്ക് തന്നോട് തന്നെ അവജ്ഞ തോന്നാന്‍ കാരണമാകും. പക്ഷേ, ഇവര്‍ക്ക് ഇത്തരം ചിന്തകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല.

Advertisment